---
title: "#camp|മോഹൻലാലിന്റെ പിറന്നാൾ; ആരാധകർ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "#Mohanlal's #birthday #Fans #organized   #free #kidney #disease #screening #camp"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206701/mohanlals-birthday-fans-organized-free-kidney-disease-screening-camp"
published_at: "2024-05-21T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ca3328a60a_mohanlal.jpg"
keywords: []
---

# #camp|മോഹൻലാലിന്റെ പിറന്നാൾ; ആരാധകർ സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  വടകര : നടൻ മോഹൻലാലിന്റെ അറുപത്തി നാലാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി തണൽ വടകരയുമായി ചേർന്ന് സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

 വടകര : നടൻ മോഹൻലാലിന്റെ അറുപത്തി നാലാം പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ ആന്റ് വെൽഫെയർ അസോസിയേഷൻ വടകര ഏരിയ കമ്മിറ്റി തണൽ വടകരയുമായി ചേർന്ന് സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

ശിവാനന്ദ വിലാസം സ്കൂളിൽ നടന്ന ക്യാമ്പ് മുൻസിപ്പൽ കൗൺസിലർ പ്രഭാകരൻ ടി എൻ ഉദ്ഘാടനം ചെയ്തു.

ഇഷ്ട നടന്റെ പിറന്നാൾ ദിനം സമൂഹ നന്മയ്ക്ക് ഉതകും വിധം ആഘോഷിച്ച ഫാൻസ് അസോസിയേഷന്റെ പ്രവർത്തനം മാതൃകാപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ വാർഡ് കൗൺസിലർ പ്രഭാകരൻ ടി എൻ അഭിപ്രായപ്പെട്ടു.

പരിസരവാസികൾ ഉൾപ്പെടെ നിരവധി പേർ ക്യാമ്പിൽ പങ്കാളികളായി. ഫാൻസ് അസോസിയേഷൻ ഭാരവാഹികളായ സന്ദീപ് കെ കെ, ശ്രീജീഷ് കെ സി, ആനന്ദ് വി കെ എന്നിവർ നേതൃത്വം നൽകി. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206701/mohanlals-birthday-fans-organized-free-kidney-disease-screening-camp)