---
title: "#premansoonpreparation|മഴക്കാലപൂർവ്വ പ്രതിരോധം; ചോറോട് ഗ്രാമപഞ്ചായത്തിൽ വിപുലമായ ഒരുക്കം "
english_title: "#Pre-monsoon #resistance; #Elaborate #preparation  #Chorod #GramPanchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206804/pre-monsoon-resistance-elaborate-preparation-chorod-grampanchayat"
published_at: "2024-05-22T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d87adb042a_chorod.jpg"
keywords: []
---

# #premansoonpreparation|മഴക്കാലപൂർവ്വ പ്രതിരോധം; ചോറോട് ഗ്രാമപഞ്ചായത്തിൽ വിപുലമായ ഒരുക്കം 

> **Lead Summary:**  കൈനാട്ടി :****ചോറോട് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇൻ്റർസെക്ടർ മീറ്റിംഗ് കൈനാട്ടി ബ്ലോസ്സം സ്കൂൾ ഹാളിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽഉദ്ഘാടനം ചെയ്തു.

## Article Content

 കൈനാട്ടി :****ചോറോട് ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇൻ്റർസെക്ടർ മീറ്റിംഗ് കൈനാട്ടി ബ്ലോസ്സം സ്കൂൾ ഹാളിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽഉദ്ഘാടനം ചെയ്തു.

ആരോഗ്യം- വിദ്യാഭ്യാസംസ്റ്റാൻഡിങ്ങ്കമ്മിറ്റി ചെയർമാൻ സി.നാരായണൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ആരംഭിച്ചു.യോഗത്തിൽ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി അനീഷ് കുമാർ,ചോറോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ ബിജിനേഷ് എസ് എൻ എന്നിവർ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗ്ഗത്തെക്കുറിച്ച് വിശദമായ ബോധവൽക്കരണ ക്ലാസ് നടത്തി.

'പഞ്ചായത്തിലെ മുഴുവൻ വീട്ടുകളും പൊതുസ്ഥലങ്ങളും സ്കൂളുകളും, സ്ഥാപനങ്ങളും ശുചീകരണം നടത്താനുള്ള തീരുമാനമെടുത്തു .ഇതിൻറെ ഭാഗമായി മെയ്18, 19 തീയ്യതികളിൽ 'പൊതുസ്ഥല ശുചീകരണവും വീടുകൾ സന്ദർശിച്ച് ശുചീകരണ നടത്താനും തീരുമാനിച്ചു.

ഞായറാഴ്ച്ച പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും വാർഡ് ഹെൽത്ത് സാനിറ്റേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അതതു വാർഡുകൾ,

ശുചീകരിക്കാനും വീടുകൾ സന്ദർശിച്ച് ഉറവിട നശീകരണ പ്രവർത്തനങ്ങൾ നടത്താനും ആരോഗ്യ പ്രവർത്തകൻ, വാർഡ് മെമ്പർമാർ, ആഷാവർക്കർ കുടുംബശ്രീ ,അയൽക്കൂട്ടം , വ്യാപാരി അംഗങ്ങൾ, സ്കൂൾ അദ്ധ്യപകർ ,മറ്റ് സന്നദ്ധ പ്രവർത്തകർ വാർഡ് മെമ്പർമാർ,

എല്ലാവരും അണിനിരന്ന് വാർഡിൻറെ പൊതുശുദ്ധീകരണ പരിപാടിയിൽ പങ്കെടുക്കാനുംതീരുമാനമെടുത്തു. യോഗത്തിൽ പങ്കെടുത്ത വ്യാപാരി സംഘടനാ പ്രതിനിധി, കുടുംബശ്രീ ,

സിഡിഎസ് പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ,സ്കൂൾ പ്രതിനിധി ,മറ്റ് സംഘടന പ്രതിനിധികൾപൊതുവായ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഷീബ കെ .ടി .കെ. നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206804/pre-monsoon-resistance-elaborate-preparation-chorod-grampanchayat)