---
title: " #summercamp|' ടെയ്ക്ക് ഓഫ് ' 2K24 -സമ്മർ സ്റ്റുഡന്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു ."
english_title: "#TakeOff' #2K24- #Summer #Students #Camp #organized."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206814/takeoff-2k24-summer-students-camp-organized"
published_at: "2024-05-22T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664d9492580ab_camp_1.jpg"
keywords: []
---

#  #summercamp|' ടെയ്ക്ക് ഓഫ് ' 2K24 -സമ്മർ സ്റ്റുഡന്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു .

> **Lead Summary:** ടെയ്ക്ക് ഓഫ് 2K24 -എന്ന പേരിൽ വില്യാപ്പള്ളി വി.എം.ജെ ഓഡിറ്റോറിയത്തിൽ സമ്മർ സ്റ്റുഡന്റ് ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

ടെയ്ക്ക് ഓഫ് 2K24 -എന്ന പേരിൽ വില്യാപ്പള്ളി വി.എം.ജെ ഓഡിറ്റോറിയത്തിൽ സമ്മർ സ്റ്റുഡന്റ് ക്യാമ്പ് സംഘടിപ്പിച്ചു.

എസ് ഡി പിഐ കുറ്റ്യാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മണ്ഡല പരിധിയിലെ ഹൈസ്കൂൾ മുതൽ ഡിഗ്രിവരെ പഠിക്കുന്ന തിരഞ്ഞെടുത്ത കുട്ടികൾക്കാണ് ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചത്.

രാവിലെ -10 മണി മുതൽ 5 - മണി വരെ നീണ്ടു നിന്ന പരിപാടി എസ് ഡി പിഐ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി റഷീദ് ഉമരി ഉദ്ഘാടനം ചെയ്തു. വർത്തമാന കാല ഇന്ത്യയും വിദ്യാർത്ഥികളും എന്ന വിഷയത്തിൽ ഡോ: സി എച്ച് അഷറഫ് ക്ലാസ് നയിച്ചു. തുടർന്നു ഡോ: അസ് ലം പേരാമ്പ്ര മോട്ടീവേഷൻ ക്ലാസും കരിയർഗൈഡൻസും നൽകി.

സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗം നൂഫ് അബ്ദുല്ല, എമർജൻസി മെഡിസിനിൽ സ്വർണ മെഡൽ ജേതാവായ ഡോ:ശ്രുതി പി. എസ് എന്നിവരെ ക്യാമ്പിൽ ആദരിച്ചു. എസ് ഡി പിഐ കുറ്റ്യാടി മണ്ഡലം സെക്രട്ടറി നദീർ മാസ്റ്റർ സ്വാഗതം പറഞ്ഞ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് സാദിഖ് ബാങ്ക് റോഡ് അധ്യക്ഷത വഹിച്ചു.

റഹീം മാസ്റ്റർ ആർ.എം, കുഞ്ഞബ്ദുല്ല മാസ്റ്റർ എളയടം, റഫീഖ്മാസ്റ്റർ മത്തത്ത്,ഹമീദ് കല്ലുംമ്പുറം, അഷ്കർ വില്യാപ്പള്ളി, അസ്മ കടമേരി, പ്രോഗ്രാം കൺവീനർ അബു ലയിസ് മാസ്റ്റർ, ജി. സരിത എന്നിവർ സംസാരിച്ചു.

എസ് ഡി പിഐ ജില്ലാ കമ്മറ്റി അംഗം ഷംസീർ ചോമ്പാല സമാപന സന്ദേശം നൽകി. മണ്ഡലം ട്രഷറർ നവാസ് കണ്ണാടി ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. റഷീദ് മാസ്റ്റർ കടമേരി,മുസ്തഫാ അരയാക്കൂൽ താഴ,റിഷാദ് കല്ലേരി, മിഷാൽ മണിയൂർ, മൊയ്തു വില്യാപ്പള്ളി, മുനീറ, സമീറ,ഷമീന,നവാസ് മലയിൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

കൃത്യമായ ടൈം ഷെഡ്യൂളും മികച്ച ഭൗതിക സാഹചര്യവും,വൈവിധ്യമാർന്ന സെഷനുകളും അച്ചടക്കവും ക്യാമ്പിൽ പങ്കെടുത്ത ഇരുന്നൂറോളം കുട്ടികൾക്ക് നവ്യാനുഭമായി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206814/takeoff-2k24-summer-students-camp-organized)