---
title: " #crashcourse  | എഞ്ചിനിയറിങ് ലാറ്ററൽ എൻട്രി എക്സാം; സൗജന്യ ഓൺലൈൻ ക്രാഷ്  കോഴ്സിന് രജിസ്റ്റർ ചെയ്യാ൦ "
english_title: "#Engineering #Lateral #Entry #Exam #Register #for #free #online #crash #course"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/206940/engineering-lateral-entry-exam-register-for-free-online-crash-course"
published_at: "2024-05-22T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664e11e2c30fb_crash.jpg"
keywords: []
---

#  #crashcourse  | എഞ്ചിനിയറിങ് ലാറ്ററൽ എൻട്രി എക്സാം; സൗജന്യ ഓൺലൈൻ ക്രാഷ്  കോഴ്സിന് രജിസ്റ്റർ ചെയ്യാ൦ 

> **Lead Summary:** ** വടകര :[ ** സംസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയുടെ നേതൃത്വത്തിൽ 2024 വർഷത്തെ ലാറ്ററൽ എൻട്രി പരീക്ഷക്ക് (ലെറ്റ് ) തയ്യാറെടുക്കുന്നവർക്കായി സൗജന്യ ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു .

## Article Content

** വടകര :[ ** സംസ്ഥാന സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എഞ്ചിനീയറിങ് വടകരയുടെ നേതൃത്വത്തിൽ 2024 വർഷത്തെ ലാറ്ററൽ എൻട്രി പരീക്ഷക്ക് (ലെറ്റ് ) തയ്യാറെടുക്കുന്നവർക്കായി സൗജന്യ ഓൺലൈൻ ക്രാഷ് കോഴ്സ് നടത്തുന്നു .

ലെറ്റ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുന്ന എല്ലാ വിദ്യാർത്ഥികൾക്കും രജിസ്റ്റർ ചെയ്യാ൦. മെയ് 28 നു ക്ലാസുകൾ ആരംഭിക്കും. കോളേജിനകത്തും പുറത്തുമുള്ള വിദഗ്ധരായ അദ്ധ്യാപകർ ആണ് ക്ലാസുകൾക്ക് നേതൃത്വ൦ നൽകുന്നത്.

40 മണിക്കൂർ ദൈർഘ്യമുള്ളാണ് കോഴ്സ്. ഓൺലൈൻ ആയി അറ്റൻഡ് ചെയ്യുന്നവർക്ക് ഓരോ വിഷയത്തിലും മോക്ക് ടെസ്റ്റ് നടക്കു൦. സ്റ്റഡി മെറ്റീരിയൽസ് സൌജന്യമായി ലഭിക്കു൦.

അഡ്മിഷന് വേണ്ടി ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 28. കോളേജ് വെബ്സൈറ്റ് **www.cev.ac.in** വഴിയോ **8943901589 ,9961441195** ഫോൺ നമ്പറിലൂടെയോ രജിസ്റ്റ൪ ചെയ്യാ൦.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/206940/engineering-lateral-entry-exam-register-for-free-online-crash-course)