---
title: " #death | വിതുമ്പി  നാട്;   സുമനസ്സുകൾക്ക് കണ്ണീർ സമ്മാനിച്ച് ഹൃദ്വിക മോൾ വിട പറഞ്ഞു"
english_title: " #HridvikaMol  #passed #away "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207223/hridvikamol-passed-away"
published_at: "2024-05-24T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66501e1dcd601_death_vata.jpg"
keywords: []
---

#  #death | വിതുമ്പി  നാട്;   സുമനസ്സുകൾക്ക് കണ്ണീർ സമ്മാനിച്ച് ഹൃദ്വിക മോൾ വിട പറഞ്ഞു

> **Lead Summary:** **വടകര :[ **ഹൃദ്വിക മോളുടെ ആകസ്മികമായ വിയോഗം നാടിനെയാകെ ദു:ഖത്തിലാഴ്ത്തി. കേവലം ഒമ്പതു മാസം പ്രായമുള്ളേപ്പോഴാണ് ഗുരുതരമായ കരൾ രോഗം പിടിപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്.

## Article Content

**വടകര :[ **ഹൃദ്വിക മോളുടെ ആകസ്മികമായ വിയോഗം നാടിനെയാകെ ദു:ഖത്തിലാഴ്ത്തി. കേവലം ഒമ്പതു മാസം പ്രായമുള്ളേപ്പോഴാണ് ഗുരുതരമായ കരൾ രോഗം പിടിപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നത്.

കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ കൂടി മാത്രമേ കുട്ടിയുടെ ജീവൻ നിലനിർത്താൻ കഴിയൂ എന്ന വിദഗ്ദ ഡോക്ടർമാരുടെ അഭിപ്രായത്തിൻ്റെ അടിസ്ഥാനത്തിൽ കുട്ടിയെ ചികിൽസക്ക് വിധേയമാക്കി .

നിർധന കുടുംബാഗമായ പിതാവ്സുജിത്തിനെ സംബന്ധിച്ചിടത്തോളം ലക്ഷങ്ങൾ ചെലവ് വരുന്ന ചികിൽസ നിർവ്വഹിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. നാട്ടുകാർ കമ്മിറ്റി രൂപീകരിച്ചാണ് പണം കണ്ടെത്തിയത്. അടുവാട്ടിൽ ബാലൻ കൺവീനറും വി കെ സുബൈർ ചെയർമാനും പാറേമ്മൽ ബാബു ട്രഷററുമായാണ് കമ്മിറ്റി ഫണ്ട് സമാഹരണത്തിന് നേതൃത്വം നൽകിയത്.

വ്യക്തികൾ സംഘടനകൾ സ്ഥാപനങ്ങൾ ബസ്സ് ഉടമകളും തൊഴിലാളികളും വിദ്യർഥികളും അധ്യാപകരും വാട്സ് ആപ് കൂട്ടായ്മകൾ പ്രവാസി സുഹൃത്തുക്കൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും നാടൊന്നാകെ കൈകോർത്തപ്പോൾ ആഴ്ചകൾക്കകം അമ്പത് ലക്ഷത്തിൽപരം തുക സ്വരൂപിക്കാൻ കഴിഞ്ഞു.

കുട്ടിയെ ഏറണാകുളം ലിസി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും വിദഗ്ദ ഡോക്ടർമാരുടെ സംഘം ഓപ്പറേഷന് നേതൃത്വം നൽകുകയും ചെയ്തു. വിജയകരമായ ഓപ്പറേഷനു ശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിന്നുംസുമനസ്സുകളെയും ദു:ഖത്തിലാഴ്ത്തിയാണ് ഹൃദ്വിക മോൾ വിട രണ്ട് മാസത്തിന് ശേഷം വാർഡിലേക്ക് മാറ്റുകയും ചെയ്തു.

രക്ഷിതാക്കൾക്കും ജനങ്ങൾക്കും ഏറെ പ്രതീക്ഷ നൽകിയ ദിനങ്ങളായിരുന്നു ഇത്. എന്നാൽ പിന്നീടുള്ള ദിവസങ്ങൾ കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി വരിക യാണ് ചെയ്തത്. മറ്റൊരു ഓപ്പറേഷന് സാധ്യത ഇല്ലാത്ത നിലയിൽ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളായി.

വ്യാഴം ഉച്ചയോടു കൂടി മെഡിക്കൽ കോളേജിൽ മരണത്തിന് കീഴടങ്ങി. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന പിതാവ് ജോലി ഉപേക്ഷിച്ച് നാട്ടിൽ വരികയും കുട്ടിയുടെ മാതാവായ സർഗ്ഗയുടെ കരൾ നൽകി യുമാണ് ഓപ്പറേഷൻ നടത്തിയത്.

കുട്ടിയുടെ ചികിത്സക്ക് വേണ്ടി കഠിന പ്രയത്നം നടത്തിയ നാട്ടുകാരെയും ബന്ധുക്കളെയും സുമനസ്സുകളെയും ദു:ഖത്തിലാഴ്ത്തിയാണ് ഹൃദ്വിക മോൾ വിട പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207223/hridvikamol-passed-away)