---
title: "അഴിയൂരില്‍ കടകളില്‍ നിന്ന് പ്ലാസ്റ്റിക്  ക്യാരി ബാഗുകള്‍  പിടിച്ചെടുത്തു  "
english_title: " Plastic from shops in Azhiyur Carry bags seized"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20736/plastic-from-shops-in-azhiyur-carry-bags-seized"
published_at: "2022-01-14T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e11a1ab3c16_haritha karma sena.jpg"
keywords: []
---

# അഴിയൂരില്‍ കടകളില്‍ നിന്ന് പ്ലാസ്റ്റിക്  ക്യാരി ബാഗുകള്‍  പിടിച്ചെടുത്തു  

> **Lead Summary:** **വടകര: ** അഴിയൂരില്‍ കുഞ്ഞിപ്പള്ളി, അഴിയൂര്‍ ചുങ്കം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്രധാനമായും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ആണ് പിടിച്ചെടുത്തത്.

## Article Content

**വടകര: ** അഴിയൂരില്‍ കുഞ്ഞിപ്പള്ളി, അഴിയൂര്‍ ചുങ്കം, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. പ്രധാനമായും പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ആണ് പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് ബദല്‍ ഉല്‍പന്ന മേള പഞ്ചായത്തിന്റെ ആഭ്യമുഖ്യത്തില്‍ നാളെ കുഞ്ഞി പള്ളിയില്‍ വച്ച് സംഘടിപ്പിക്കുന്നുണ്ട്. പ്രസ്തുത മേള കഴിഞ്ഞതിനുശേഷം നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയോ സൂക്ഷിക്കുകയോ വില്പന നടത്തുകയോ ചെയ്താല്‍ 10000 രൂപ മുതല്‍ പിഴ ഈടാക്കുന്നതാണ് എന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇക്കാര്യത്തില്‍ മുഴുവന്‍ വ്യാപാരികള്‍ക്കും പഞ്ചായത്ത് നോട്ടീസ് നല്‍കി. വ്യാപാരി സംഘടനകളുടെ സഹായത്തോടെ മുക്കാളി, കുഞ്ഞിപ്പള്ളി എന്നീ സ്ഥലങ്ങളില്‍ ശുചിത്വ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചിരുന്നു.

ഫീല്‍ഡ് പരിശോധനയ്ക്ക് പഞ്ചായത്ത് സെക്രട്ടറി ടീ.ഷാഹുല്‍ഹമീദ്, ഉദ്യോഗസ്ഥരായ സി എച്ച് മുജീബ് റഹ്മാന്‍, നിഖില്‍ കാളിയത്ത്, എം പി സുനില്‍ കുമാര്‍, എന്നിവര്‍ നേതൃത്വം നല്‍കി. പിടിച്ചെടുത്ത ഏകദേശം 75 കിലോ പ്ലാസ്റ്റിക് ബാഗുകള്‍ ഷ്രെഡിങ് യൂണിറ്റിലേക്ക് പൊടിക്കുന്നതിനുവേണ്ടി ഹരിത കര്‍മ്മ സേന ലീഡര്‍ എ ഷിനിക്ക് കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20736/plastic-from-shops-in-azhiyur-carry-bags-seized)