---
title: "#inaugurated|'പുഷ്പ ശ്രീ' ഉദ്ഘാടനം ചെയ്തു "
english_title: "#Pushpa #Shree' #was #inaugurated"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207527/pushpa-shree-was-inaugurated"
published_at: "2024-05-25T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651c041b6a99_pushpa_sree.jpg"
keywords: []
---

# #inaugurated|'പുഷ്പ ശ്രീ' ഉദ്ഘാടനം ചെയ്തു 

> **Lead Summary:**  വടകര:(**vatakara.truevisionnews.com **)കടമേരി ശ്രീ കാരേ പുതിയോട്ടിൽ ക്ഷേത്രത്തിൽ 'പുഷ്പ ശ്രീ ' പദ്ധതി ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും 12-ാം വാർഡ് മെമ്പറുമായ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

 വടകര:(**vatakara.truevisionnews.com **)കടമേരി ശ്രീ കാരേ പുതിയോട്ടിൽ ക്ഷേത്രത്തിൽ 'പുഷ്പ ശ്രീ ' പദ്ധതി ആയഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനും 12-ാം വാർഡ് മെമ്പറുമായ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ക്ഷേത്രത്തിലേക്ക് ആവശ്യമായ പുഷ്പങ്ങൾ ക്ഷേത്രമുറ്റത്തു നിന്നു തന്നെ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് 'പുഷ്പ ശ്രീ' എന്ന പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

ചെറിയ പൂച്ചെടികൾ നട്ടുപിടിപ്പിച്ചു കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ഒരു പുഷ്പോദ്യാനമാണ് ലക്ഷ്യം. ചടങ്ങിൽ ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് രതീഷ് കവിത അദ്ധ്യക്ഷത വഹിച്ചു.

കെ.വി.രാജേഷ് സ്വാഗതവും രോഹിത് ആർ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207527/pushpa-shree-was-inaugurated)