---
title: "#achivement| ഉന്നത വിജയികൾക്ക് ആദരവുമായി സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത "
english_title: "#Socialist #student #population #honors #high #achievers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207746/socialist-student-population-honors-high-achievers-new"
published_at: "2024-05-26T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665340c852b43_ryjd.jpg"
keywords: []
---

# #achivement| ഉന്നത വിജയികൾക്ക് ആദരവുമായി സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത 

> **Lead Summary:** വില്യാപ്പള്ളി: ** **സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത മൈകുളങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വർക്ക് ഉപഹാരം നൽകി .

## Article Content

വില്യാപ്പള്ളി: ** **സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത മൈകുളങ്ങര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്താം ക്ലാസ് പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വർക്ക് ഉപഹാരം നൽകി .

രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി ഡോ രേബിജ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു .

മദ്യത്തിനും മയക്കുമരുന്നിനെതിരെ കക്ഷി രാഷ്ട്രീയമന്യേ വിദ്യാർത്ഥികൾ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം ആഹ്വാനം ചെയ്തു സോഷ്യലിസ്റ്റ് വിദ്യാർത്ഥി ജനത കോഴിക്കോട് ജില്ല ഉപാധ്യക്ഷൻ ദേവനന്ദ അധ്യക്ഷത വഹിച്ചു .

ചടങ്ങിൽ ആർ ജെ ഡി വില്യാപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ എം നാണു പഞ്ചായത്ത് സെക്രട്ടറി എം ടി കെ സുരേഷ് ആർ വൈ ജെ ഡി ജില്ലാ വൈസ് പ്രസിഡണ്ട് സച്ചിൻ വില്യാപ്പള്ളി ആർവൈജെഡി കുറ്റ്യാടി മണ്ഡലം അധ്യക്ഷൻ എം ടി കെ സുധീഷ് കേളോത്ത് സുരേഷ് ദേവനന്ദ വൈഗ ഗൗതം വിസ്മയ എം ടി കെ എന്നിവർ സംസാരിച്ചു

ഉപഹാര സമർപ്പണത്തിന് ശേഷം നാടൻപാട്ടും വേദിയിൽ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207746/socialist-student-population-honors-high-achievers-new)