---
title: "#dharna|കാഫിർ പ്രചരണത്തിലെ പ്രതികളെ പിടികൂടുക: യു ഡി എഫ് -ആർ എം പി ധർണ 30 ന് വടകരയിൽ "
english_title: "#Arrest #accused   #Kafir #propaganda: #UDF-#RMP #dharna   #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207771/arrest-accused-kafir-propaganda-udf-rmp-dharna-vadakara"
published_at: "2024-05-26T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665357bd6d209_rmp.jpg"
keywords: []
---

# #dharna|കാഫിർ പ്രചരണത്തിലെ പ്രതികളെ പിടികൂടുക: യു ഡി എഫ് -ആർ എം പി ധർണ 30 ന് വടകരയിൽ 

> **Lead Summary:**  വടകര:** **തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഫിർ പ്രയോഗം നടത്തി സമൂഹത്തിൽ വർഗീയ ചേരിതിരിവും സംഘർഷങ്ങളും കലാപങ്ങളുമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന സ്ക്രീൻഷോട്ട് തയ്യാറാകുകയും പ്രചരിപ്പിക്കുകയും

## Article Content

 വടകര:** **തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കാഫിർ പ്രയോഗം നടത്തി സമൂഹത്തിൽ വർഗീയ ചേരിതിരിവും സംഘർഷങ്ങളും കലാപങ്ങളുമുണ്ടാക്കാൻ പ്രേരിപ്പിക്കുന്ന സ്ക്രീൻഷോട്ട് തയ്യാറാകുകയും പ്രചരിപ്പിക്കുകയും

ചെയ്ത രാജ്യ ദ്രോഹികളായ കുറ്റവാളികളെ ഒരു മാസം പിന്നിട്ടും അന്വേഷിച്ചു കണ്ടുപിടിക്കാൻ തയ്യാറാവാത്ത പോലീസ് നടപടി പ്രധിഷേധാർഹമാണെന്ന് യു ഡി എഫ്. പോലീസിനു പരാതി കൊടുത്തിട്ടും നിരവധി തവണ ആവിശ്യപെട്ടിട്ടും സമരങ്ങൾ നടത്തിയിട്ടും പ്രതികളെ പിടികൂടാതെ പോലീസ് നടപടി ദുരൂഹവും ഉത്കണ്ഠാജനകവുമാണ്.

സമൂഹത്തിന്റെ ഭദ്രത തകർക്കുന്ന അപകടകാരികളായ പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവിശ്യപെട്ടുകൊണ്ട് മെയ്‌ 30 വ്യാഴാഴ്ച രാവിലെ 10 മണിക്ക് യു ഡി എഫ് -ആർ എം പി സംയുക്താഭിമുഖ്യത്തിൽ വടകര എസ് പി ഓഫീസിനു മുമ്പിൽ ധർണ നടത്തും. കെ. മുരളീധരൻ എം.പി ഉൽഘാടനം ചെയ്യും.

കെ. കെ രമ എം എൽ എ ഉൾപ്പടെ യു ഡി എഫ് - ആർ എം പി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുമെന്ന് യു ഡി എഫ് നേതാക്കൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207771/arrest-accused-kafir-propaganda-udf-rmp-dharna-vadakara)