---
title: "#Protest |ഒരുതൈ നടാം ; ദേശീയ പാതക്കിരുവശവും സ്വകാര്യ ഭൂമിയിൽ പ്രതിഷേധ മരങ്ങൾ "
english_title: " #plant  #seedling #Protest #trees   #private #land     #National #Highway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207784/plant-seedling-protest-trees-private-land-national-highway"
published_at: "2024-05-26T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66536cbce1924_plant.jpg"
keywords: []
---

# #Protest |ഒരുതൈ നടാം ; ദേശീയ പാതക്കിരുവശവും സ്വകാര്യ ഭൂമിയിൽ പ്രതിഷേധ മരങ്ങൾ 

> **Lead Summary:** വടകര: ****ഒരുതൈ നടാം നമ്മൾക്ക് നാളെക്ക് വേണ്ടി, ദേശീയ പാതക്കിരുവശവും സ്വകാര്യ ഭൂമിയിൽ പ്രതിഷേധ മരങ്ങൾ ഇനി തളിർക്കും .

## Article Content

വടകര: ****ഒരുതൈ നടാം നമ്മൾക്ക് നാളെക്ക് വേണ്ടി, ദേശീയ പാതക്കിരുവശവും സ്വകാര്യ ഭൂമിയിൽ പ്രതിഷേധ മരങ്ങൾ ഇനി തളിർക്കും .

ദേശീയ പാതക്കിരുവശവും സ്വകാര്യ ഭൂമിയിൽ ഹൈബ്രിഡ് മാവിൻ തൈകളും പ്ലാവിൻ തൈകളും നടാൻ നാട് തയ്യാറെടുക്കുന്നു.

എൻ എച്ച് 66 വികസന ത്തിൻറെ ഭാഗമായി മുറിച്ചുമാറ്റിയ വൃക്ഷങ്ങൾക്ക് പകരമായി അത്യുല്പാദനശേഷിയുള്ള മാവിൻതൈകളും പ്ലാവിൻ തൈകളും നട്ടു പിടിപ്പിക്കാൻ ഒരു വർഷം നീളുന്ന പദ്ധതിയുമായി പരിസ്ഥിതി പ്രവർത്തകൻ മണലിൽ മോഹനൻ.

ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ആരംഭിക്കുന്ന പരിപാടിയുടെ ആദ്യഘട്ടം വടകര താലൂക്കിലാണ് തുടക്കമിടുക.

പിന്നീട് കോഴിക്കോട് ജില്ലയിലെ ദേശീയ പാതയ്ക്ക് ഇരുവശവും വ്യാപിപ്പിക്കും. തൈകളുടെ വിതരണത്തിന് പകരം നടാനുള്ള കുഴിയെടുത്ത് വളമിട്ട് തൈകൾ വെച്ച് പിടിപ്പിച് കൊടുക്കും.

പിന്നീട് അത് സ്ഥലമുടമകൾ പരിപാലിക്കണം. സൗജന്യമായി ചെയ്യുന്ന ഈ പരിപാടിയിൽ എൻ. എച്ചിന് ഇരുവശവും ഉള്ള സ്ഥലമുടമകൾക്ക് ബന്ധപ്പെടാം.

അതേപോലെ ഈ സന്നദ്ധ പ്രവർത്തനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംഘടനകൾക്കും വ്യക്തികൾക്കും ബന്ധപ്പെടാവുന്നതാണ്. ഫോൺ 9 4 4 6 6 8 33 0 7. വികസനത്തിൻറെ ഭാഗമായി മുറിച്ചുമാറ്റിയ വൃക്ഷങ്ങൾക്ക് പകരം പത്തിരട്ടി വൃക്ഷങ്ങൾ നടണം എന്ന നിബന്ധന എൻ.എച്ച്. എ.ഐ നടപ്പാക്കാത്തതിന്റെ ഒരു പ്രതിഷേധം കൂടിയാണ് പരിപാടിയെന്ന് മണലിൽ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207784/plant-seedling-protest-trees-private-land-national-highway)