---
title: "#'Sahaikhendra' |'സഹായികേന്ദ്ര' ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റ് നിയമനം"
english_title: "#'Sahaikhendra' #Help #Desk #Assistant #Recruitment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/207934/sahaikhendra-help-desk-assistant-recruitment"
published_at: "2024-05-27T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665461da4824b_niyamanam.jpg"
keywords: []
---

# #'Sahaikhendra' |'സഹായികേന്ദ്ര' ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റ് നിയമനം

> **Lead Summary:**  വടകര:(**vatakara.truevisionnews.com)** ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രം കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന 'സഹായികേന്ദ്ര' യിലേക്ക് നാല് ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റുകളെ 2024-25 വര്‍ഷത്തേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

## Article Content

 വടകര:(**vatakara.truevisionnews.com)** ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മാത്രം കമ്പ്യൂട്ടര്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ സൗജന്യമായി നല്‍കുന്ന 'സഹായികേന്ദ്ര' യിലേക്ക് നാല് ഹെല്‍പ്പ് ഡസ്‌ക്ക് അസിസ്റ്റന്റുകളെ 2024-25 വര്‍ഷത്തേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു.

പ്ലസ്ടു പാസ്സായവരും, ഡി ടി പി, ഡി സി എ യോഗ്യതയും മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗില്‍ പരിജ്ഞാനവുമുള്ളവരുമായ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവതീ-യുവാക്കള്‍ക്ക് ജൂണ്‍ ആറ് രാവിലെ 11 മണിക്ക് കോഴിക്കോട് സിവില്‍സ്റ്റേഷനിലെ ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ല്‍ പങ്കെടുക്കാം.

അന്നുതന്നെ സ്‌കില്‍ ടെസ്റ്റും നടത്തും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 15000 രൂപ ഓണറേറിയം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസുമായോ താമരശ്ശേരി മിനി സിവില്‍ സ്റ്റേഷനിലെ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടാം.

യോഗ്യരായ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ ഇല്ലാത്തപക്ഷം മറ്റു വിഭാഗക്കാരെ പരിഗണിക്കും. ഇന്റര്‍വ്യൂ ദിവസം യോഗ്യതകള്‍ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം.

ഇന്റര്‍വ്യൂന് യാത്രബത്ത നല്‍കുന്നതല്ല. ഫോൺ: 0495-2376364.

മത്സര പരീക്ഷകൾക്കുള്ള പരിശീലന ക്ലാസുകള്‍

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിനു കീഴിൽ കോഴിക്കോട് പുതിയറയിലെ കോച്ചിംഗ് സെന്റര്‍ ഫോര്‍ മൈനോറിറ്റി യൂത്തില്‍ പി എസ് സി, യു പി എസ് സി മുതലായ മല്‍സരപ്പരീക്ഷകളെഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള റഗുലര്‍/ ഹോളിഡേ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍.

എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി, രണ്ട് പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ഓഫീസില്‍ നേരിട്ട് അപേക്ഷ നൽകണം.  നാളെ മുതല്‍ ഓഫീസില്‍ നിന്നും അപേക്ഷഫോം വിതരണം ചെയ്ത് തുടങ്ങുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അവസാന തിയ്യതി ജൂണ് 20. ഫോൺ: 9446643499, 9846654930, 9447881853.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/207934/sahaikhendra-help-desk-assistant-recruitment)