---
title: "#floodthreat|മണൽ അടിഞ്ഞുകൂടി തോടുകൾ അടഞ്ഞു; വെള്ളപ്പൊക്ക ഭീഷണിയിൽ തീരദേശവാസികൾ "
english_title: "#Sand #piled   #blocked   #creeks #Coastal #residents #under #flood #threat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/208377/sand-piled-blocked-creeks-coastal-residents-under-flood-threat"
published_at: "2024-05-29T12:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656d376a3adb_see.jpg"
keywords: []
---

# #floodthreat|മണൽ അടിഞ്ഞുകൂടി തോടുകൾ അടഞ്ഞു; വെള്ളപ്പൊക്ക ഭീഷണിയിൽ തീരദേശവാസികൾ 

> **Lead Summary:**  വ​ട​ക​ര:****തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ തോ​ടു​ക​ൾ ക​ട​ലി​ലേ​ക്ക് പ​തി​ക്കു​ന്ന ഭാ​ഗ​ത്ത് മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ ഒ​​ഴു​ക്ക് നി​ല​ച്ച് തീ​ര​ദേ​ശ വാ​സി​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ.

## Article Content

 വ​ട​ക​ര:****തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ തോ​ടു​ക​ൾ ക​ട​ലി​ലേ​ക്ക് പ​തി​ക്കു​ന്ന ഭാ​ഗ​ത്ത് മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടി​യ​തി​നാ​ൽ ഒ​​ഴു​ക്ക് നി​ല​ച്ച് തീ​ര​ദേ​ശ വാ​സി​ക​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ൽ.

അ​ഴി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ കീ​രി​ത്തോ​ട്, കാ​പ്പു​ഴ​ക്ക​ൽ തോ​ട്, ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്ത് മാ​ടാ​ക്ക​ര തോ​ട്, മാ​ളി​യേ​ക്ക​ൽ ക​ല്ലി​ന്റ​വി​ട തോ​ട്, വ​ട​ക​ര ന​ഗ​ര​സ​ഭ​യി​ലെ ആ​വി​ക്ക​ൽ തോ​ട് എ​ന്നി​വ ക​ട​ലി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളാ​ണ് മ​ണ​ൽ​ത്തി​ട്ട​ക​ൾ രൂ​പ​പ്പെ​ട്ട് ഒ​ഴു​ക്ക് ത​ട​സ്സ​പ്പെ​ട്ട​ത്.

തോ​ടും ക​ട​ലും കൂ​ടി​ച്ചേ​രു​ന്ന ഭാ​ഗ​ത്തെ മ​ണ​ൽ നീ​ക്കം​ചെ​യ്യാ​ത്ത​തി​നാ​ൽ കാ​ല​വ​ർ​ഷ​ത്തി​ൽ മേ​ഖ​ല​യി​ൽ ദു​രി​തം പ​തി​വാ​ണ്. ഒ​ഞ്ചി​യം പ​ഞ്ചാ​യ​ത്തി​ലെ മാ​ടാ​ക്ക​ര പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ വ​ർ​ഷം തോ​ട്ടി​ലെ വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​കി​പ്പോ​കാ​തി​രി​ക്കു​ക​യും സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റു​ക​യും ഏ​റെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​വു​ക​യും ചെ​യ്തി​രു​ന്നു.

ന​ഗ​ര​സ​ഭ​യി​ലെ ആ​വി​ക്ക​ൽ തോ​ടി​ന്റെ സ്ഥി​തി​യും ഭി​ന്ന​മ​ല്ല. കാ​ല​വ​ർ​ഷ​ത്തി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ലും ദു​രി​ത​മേ​റെ​യാ​ണ്. തോ​ടു​ക​ളി​ൽ കി​ലോ​മീ​റ്റ​റു​ക​ളോ​ളം വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.

കാ​ല​വ​ർ​ഷം ശ​ക്ത​മാ​വു​ന്ന​തി​ന് മു​മ്പ് തോ​ടു​ക​ൾ ക​ട​ലി​ൽ പ​തി​ക്കു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ മ​ണ​ൽ​ത്തി​ട്ട​ക​ൾ നീ​ക്കം​ചെ​യ്ത് ഒ​ഴു​ക്ക് പു​നഃ​സ്ഥാ​പി​ച്ചാ​ൽ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി ത​ട​യാ​ൻ ക​ഴി​യു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/208377/sand-piled-blocked-creeks-coastal-residents-under-flood-threat)