#KKLatika | കാഫിര്‍ പ്രയോഗം; മുൻ എംഎൽഎ കെകെ ലതികയുടെ മൊഴിയെടുത്തു

#KKLatika    | കാഫിര്‍ പ്രയോഗം; മുൻ എംഎൽഎ കെകെ ലതികയുടെ മൊഴിയെടുത്തു
May 30, 2024 10:07 PM | By Aparna NV

വടകര: (vatakara.truevisionnews.com) കാഫിർ പ്രയോഗത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മുൻ എംഎൽഎ കെ കെ ലതികയുടെ മൊഴി രേഖപ്പെടുത്തി. വടകര എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയാണ് ലതികയുടെ മൊഴി രേഖപ്പെടുത്തിയത്.

കാഫിർ പ്രയോഗമുള്ള വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീൻ ഷോട്ട് ലതിക ഫെയ്സ് ബുക്കിൽ ഷെയർ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കെകെ ലതികയുടെ വീട്ടിലെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ വോട്ടെടുപ്പിന്റെ തലേ ദിവസമാണ് വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചുള്ളതായിരുന്നു സന്ദേശം.

മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിൽ പ്രചരിച്ച സന്ദേശം തന്റെ പേരിൽ വ്യാജ ഐഡി സൃഷ്ടി പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പികെ കാസിമാണ് പൊലീസിന് പരാതി നൽകിയത്.

വ്യാജ സന്ദേശമാണെന്നും ഇതിന്റെ സൃഷ്ടാവിനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് സമരവും നടത്തിയിരുന്നു.

#Kafir #practice #statement #of #former #MLA #KKLatika #was #taken

Next TV

Related Stories
 #specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

Jul 27, 2024 12:14 PM

#specialteam | അപകട ഭീഷണി; കാട്ടുപന്നികളെ കൊന്നൊടുക്കാൻ ആയഞ്ചേരിയിൽ പ്രത്യേക ദൗത്യസംഘമെത്തും

ചക്കിട്ടപ്പാറയിൽ നിന്നുള്ള മുപ്പതോളം പേരടങ്ങിയ സംഘമാണ്...

Read More >>
#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

Jul 27, 2024 11:48 AM

#dogattack | പുതുപ്പണത്ത് നായയുടെ പരാക്രമം; സ്കൂൾ വിദ്യാർഥിക്ക് ദേഹമാസകലം കടിയേറ്റു

ദേഹമാസകലം കടിയേറ്റ വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Jul 27, 2024 09:56 AM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories