---
title: "വടകരയില്‍ കരുത്ത് തെളിയിച്ച്  മുസ്ലീം ലീഗ് സമ്മേളനത്തിന് സമാപനം "
english_title: "Muslim League concludes conference in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20892/muslim-league-concludes-conference-in-vadakara"
published_at: "2022-01-15T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e264f16fe3e_p k kunchalikutti.jpg"
keywords: []
---

# വടകരയില്‍ കരുത്ത് തെളിയിച്ച്  മുസ്ലീം ലീഗ് സമ്മേളനത്തിന് സമാപനം 

> **Lead Summary:** **വടകര: **കടത്തനാടന്‍ മണ്ണില്‍ ഹരിത രാഷ്ട്രീയത്തിന്റെ അജയ്യത വിളിച്ചോതി മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം കൊടിയിറങ്ങി. മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന വടകര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സമാപന സമ്മേളനം വടകര കോട്ടപ്പറമ്പില്‍ മുസ്ലിം ലീഗ് ദ്ശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: **കടത്തനാടന്‍ മണ്ണില്‍ ഹരിത രാഷ്ട്രീയത്തിന്റെ അജയ്യത വിളിച്ചോതി മുസ്ലിം ലീഗ് മണ്ഡലം സമ്മേളനം കൊടിയിറങ്ങി. മൂന്ന് ദിവസങ്ങളിലായി നടന്നു വരുന്ന വടകര മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ സമാപന സമ്മേളനം വടകര കോട്ടപ്പറമ്പില്‍ മുസ്ലിം ലീഗ് ദ്ശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

    ഭരണ തുടര്‍ച്ചയില്‍ സി.പി.എം അഹങ്കരിക്കുകയാണണെന്ന് മുസ്ലിം ലീഗ് ദ്ശീയ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു.അത്ര മാത്രം അഹങ്കരിക്കാന്‍ സി.പി.എമ്മിന് എന്താണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അധികാരം വരും പോകും. പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റ് യു.ഡി.എഫ് നേടിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയും ഭക്ഷ്യ കിറ്റും കൊണ്ട് കുറച്ച് സീറ്റുകള്‍ നേടിയെന്നത് ശരിയാണ്. ഇത് എല്ലാ കാലവും ഉണ്ടാവില്ല. അദ്ദേഹം കൂട്ടിചേര്‍ത്തു.

ജന വിരുദ്ധതയാണ് പിണറായി സര്‍്ക്കാറിന്റെ മുഖ മുദ്ര. കേരളത്തിന്റെ പരിസ്ഥിതയെയും ജന ജീവിതത്തിന്റെയും സാരമായി ബാധിക്കുന്ന കെ. റെയിലുമായി പിണറായി വിജയന്‍ മുന്നോട്ടു പോവുകയാണ്. ന്യൂനപക്ഷ അവകാശങ്ങള്‍ ഓരോന്നായി കവരുകയാണ്. കെ റെയില്‍ ഏതാനും മുതലാളിമാര്‍ക്ക് മാത്രമാണ് ഉപകാരപ്പെടുക. സംസ്ഥാനം നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്.

കുട്ടികള്‍ക്ക് പഠിക്കാന്‍ സംവിധാനങ്ങളില്ല. കോവിഡാനന്തര സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇതിനൊന്നും പണമില്ലാത്തവര്‍ കെ.റെയിലിന്ന് ലക്ഷം കോടി കണ്ടെത്തുന്നത് വിരോധാഭാസമാണെന്നും അദ്ദേഹം ചൂണ്ടി ക്കാട്ടി. ചടങ്ങില്‍ എം സി വടകര അധ്യക്ഷത വഹിച്ചു. തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ എം അബ്ദുറഹ്മാന്‍ മുഖ്യാതിഥിയായി.

തല മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവ് സി കെ മൊയ്തുവിനെ ചടങ്ങില്‍ ആദരിച്ചു. ഡോ :എം കെ മുനീര്‍ എം എല്‍ എ, എം എ റസാഖ് മാസ്റ്റര്‍, റിജില്‍ മാക്കുറ്റി,അഷ്‌കര്‍ ഫാറൂഖ്,സി കെ മൊയ്തു,അഫ്‌നാസ് ചോറോട്,ഒ കെ ഇബ്രാഹിം,ഒ പി മൊയ്തു,എം ടി അബ്ദുസ്സലാം,അന്‍വര്‍ ഹാജി, പി എം മുസ്തഫ മാസ്റ്റര്‍, ശംസുദ്ധീന്‍ കൈനാട്ടി, പ്രൊഫ കെ കെ മഹമൂദ്,സനീദ് എ വി, അന്‍സീര്‍ പനോളി,എം പി അബ്ദുല്‍ കരീം,സഫീര്‍ കെ കെ,ഗഫൂര്‍ പാലോളി എന്നിവര്‍ സംസാരിച്ചു. ഒ കെ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ സ്വാഗതവും എന്‍ പി അബ്ദുള്ള ഹാജി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20892/muslim-league-concludes-conference-in-vadakara)