---
title: "അമരാവതി പ്രീമിയര്‍ ലീഗ് ഒഫീഷ്യല്‍  ലോഞ്ചിംഗ് ഒളിമ്പ്യന്‍ വി ദിജു നിര്‍വഹിച്ചു"
english_title: " The official launch of the Amravati Premier League was officiated by Olympian V Diju"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20894/the-official-launch-of-the-amravati-premier-league-was-officiated-by-olympian-v-diju"
published_at: "2022-01-15T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e269e3c5c83_DIJU .jpg"
keywords: []
---

# അമരാവതി പ്രീമിയര്‍ ലീഗ് ഒഫീഷ്യല്‍  ലോഞ്ചിംഗ് ഒളിമ്പ്യന്‍ വി ദിജു നിര്‍വഹിച്ചു

> **Lead Summary:** വില്യാപ്പള്ളി : സ്‌ട്രൈക്കേഴ്‌സ് അമരാവതി ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ജനുവരി 29 മുതല്‍ മയ്യന്നൂര്‍ മിനി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന ലൂപ് ട്രേഡിങ് അമരാവതി പ്രീമിയര്‍ ലീഗ് സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഫീഷ്യല്‍ ലോഞ്ചിംഗ് അര്‍ജുന അവാര്‍ഡ് ജേതാവായ ഒളിമ്പ്യന്‍ വി.ദിജു നിര്‍വ്വഹിച്ചു.

## Article Content

വില്യാപ്പള്ളി : സ്‌ട്രൈക്കേഴ്‌സ് അമരാവതി ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ജനുവരി 29 മുതല്‍ മയ്യന്നൂര്‍ മിനി സ്റ്റേഡിയത്തില്‍ വച്ച് നടത്തുന്ന ലൂപ് ട്രേഡിങ് അമരാവതി പ്രീമിയര്‍ ലീഗ് സീസണ്‍ 2 ക്രിക്കറ്റ് ടൂര്‍ണമെന്റ് ഒഫീഷ്യല്‍ ലോഞ്ചിംഗ് അര്‍ജുന അവാര്‍ഡ് ജേതാവായ ഒളിമ്പ്യന്‍ വി.ദിജു നിര്‍വ്വഹിച്ചു.

വില്ല്യാപ്പള്ളി എംജെ ഓഡിറ്റോറിയം വെച്ചു നടന്ന ചടങ്ങ് വില്ല്യാപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. മുരളി ഉദ്ഘാടനം ചെയ്തു. ഒളിമ്പ്യന്‍ വി. ദിജുവിന് സ്‌ട്രൈക്കേഴ്‌സ് അമരാവതിയുടെ പ്രത്യേക ഉപഹാരം പി.കെ കുഞ്ഞബ്ദുള്ള സമ്മാനിച്ചു. മുന്‍ ദേശീയ വോളിബോള്‍ താരം സി.സി.അബ്ബാസ് പൊന്നാട അണിയിച്ചു.

ടൂര്‍ണമെന്റ് ഔദ്യോഗിക ലോഗോ പ്രകാശനം ലൂപ്പ് ട്രേഡിങ് മാനേജര്‍ കെഎം നസീര്‍ ഒളിമ്പ്യന്‍ വി .ദിജുവിന് നല്‍കി പ്രകാശനം ചെയ്തു. ടീമുകള്‍ക്ക് ഫ്രാഞ്ചൈസി നല്‍കിക്കൊണ്ട് കളിക്കാരെ ലേലത്തില്‍ വെച്ച് അതില്‍നിന്നും രൂപീകരിച്ച ടീമുകളാണ് ടൂര്‍ണമെന്റ് മത്സരിക്കുക.

140 കളിക്കാര്‍ 10 ടീമുകളിലായി മത്സരിക്കും. സി.കെ.ശ്രീജേഷ്,കെ.കെ.മജീദ് ഹാജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു ബെന്ന ഫാത്തിമ സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ അജേഷ്. സി.കെ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20894/the-official-launch-of-the-amravati-premier-league-was-officiated-by-olympian-v-diju)