---
title: "അഴിയൂരില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണിസഞ്ചികള്‍ വിതരണം ചെയ്തു "
english_title: " In Azhiyur, cloth bags were distributed instead of plastic carry bags"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20898/in-azhiyur-cloth-bags-were-distributed-instead-of-plastic-carry-bags"
published_at: "2022-01-15T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e26fc423e88_CLOTH BAG.jpg"
keywords: []
---

# അഴിയൂരില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരം തുണിസഞ്ചികള്‍ വിതരണം ചെയ്തു 

> **Lead Summary:** **അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ആവിക്കരയെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചു . ഇതിനോടനുബന്ധിച്ച് വാര്‍ഡിലെ 410 വീട്ടുകാര്‍ക്കും സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്തു. വീട്ടുകാര്‍ കച്ചവട സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് തുണിസഞ്ചി നല്‍കിയത്.

## Article Content

**അഴിയൂര്‍: ** അഴിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡ് ആവിക്കരയെ സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി പ്രഖ്യാപിച്ചു . ഇതിനോടനുബന്ധിച്ച് വാര്‍ഡിലെ 410 വീട്ടുകാര്‍ക്കും സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്തു. വീട്ടുകാര്‍ കച്ചവട സ്ഥാപനങ്ങളില്‍ പോകുമ്പോള്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാണ് തുണിസഞ്ചി നല്‍കിയത്.

പതിനാലാം വാര്‍ഡിനെ ശുചിത്വ വാര്‍ഡായി പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ പ്രഖ്യാപിച്ചു. ജില്ലാ പഞ്ചായത്തംഗം നിഷ പുത്തന്‍പുരയില്‍ വീട്ടുകാര്‍ക്കുള്ള സഞ്ചികള്‍ വിതരണം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ ഹമീദ്,വാര്‍ഡ് മെമ്പര്‍ പ്രമോദ് മാട്ടാണ്ടി ,ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി ഷംന,ഒ ബാലന്‍, കെ പി ഗോവിന്ദന്‍, ഹരിത കര്‍മ്മ സേന ലീഡര്‍ എ ഷിനി , അംഗനവാടി ടീച്ചര്‍ പി പി ഗീത, ആശാവര്‍ക്കര്‍ മാരായ ഒ.ടി ബിന്ദു,പ്രസന്ന എന്നിവര്‍ സംസാരിച്ചു.

പതിമൂന്നാം വാര്‍ഡ് കറുപ്പകുന്നിലും മുഴുവന്‍ വീട്ടുകാര്‍ക്കും തുണിസഞ്ചി വിതരണം ചെയ്യുന്ന പരിപാടി നടന്നു . പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുല്‍ഹമീദ്, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി കെ പ്രകാശന്‍ , സി എച്ച് രാമകൃഷ്ണന്‍, അംഗന്‍വാടി ടീച്ചര്‍ എന്‍ സരിത എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20898/in-azhiyur-cloth-bags-were-distributed-instead-of-plastic-carry-bags)