---
title: "വടകരക്കും കണ്ണീര്‍ ഓര്‍മ്മയായി  രൂപയുടേയും മകന്റേയും വേര്‍പാട്"
english_title: " Rupa and her son parted ways in memory of Vadakara and tears"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20902/rupa-and-her-son-parted-ways-in-memory-of-vadakara-and-tears"
published_at: "2022-01-15T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2788b22d2d_roopa and son.jpg"
keywords: []
---

# വടകരക്കും കണ്ണീര്‍ ഓര്‍മ്മയായി  രൂപയുടേയും മകന്റേയും വേര്‍പാട്

> **Lead Summary:** വടകര: പുറമേരിയില്‍ യുവതിയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വടകരക്കും കണ്ണീര്‍ ഓര്‍മ്മയായി. ഇന്നലെ ഉചയോടെ പുറമേരിയില്‍ കൊഴുക്കന്നൂര്‍ അമ്പലക്കുളത്തിനു സമീപം താമസിക്കുന്ന കുളങ്ങര മഠത്തില്‍ രൂപ മകന്‍ ആദിദേവ് എന്നിവരെ വീടിന് സമീപത്തെ കുളത്തിലാണ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

വടകര: പുറമേരിയില്‍ യുവതിയും കുഞ്ഞും കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വടകരക്കും കണ്ണീര്‍ ഓര്‍മ്മയായി. ഇന്നലെ ഉചയോടെ പുറമേരിയില്‍ കൊഴുക്കന്നൂര്‍ അമ്പലക്കുളത്തിനു സമീപം താമസിക്കുന്ന കുളങ്ങര മഠത്തില്‍ രൂപ മകന്‍ ആദിദേവ് എന്നിവരെ വീടിന് സമീപത്തെ കുളത്തിലാണ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരിച്ച രൂപ വടകര മേപ്പയില്‍ സ്വദേശി നാരായണന്റെയും ജാനുവിന്റെയും മകളാണ്. രൂപയ്ക്കും മകനും എന്തു സംഭവിച്ചു? വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് ബന്ധുക്കളും നാട്ടുകാരും കുളങ്ങമഠത്തില്‍ പറമ്പിന് സമീപത്തെ പായല്‍ നിറഞ്ഞ് ഉപയോഗ ശൂന്യമായ കുളത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് രൂപ (36) മൂത്ത മകനും നരിക്കുന്ന് യു.പി സ്‌ക്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആ ദിദേവ് (8) എന്നിവരുടെ മൃതദേഹം കണ്ടത്. രൂപയുടെ മൃതദ്ദേഹം വെള്ളത്തില്‍ പൊങ്ങി കിടക്കുകയായിരുന്നു.

വയറില്‍ വെള്ളം നിറഞ്ഞിട്ടുമുണ്ട്. കുട്ടിയുടെ മൃതദ്ദേഹം കുളത്തിനടിയില്‍ തിരഞ്ഞപ്പോഴാണ് ലഭിച്ചത്. ആദിദേവിന്റെ ചുണ്ടില്‍ മുറിവുമുണ്ട്. കുട്ടി കുളത്തില്‍ വീണപ്പോള്‍ രൂപ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടതാണോ? അതോ കുളത്തില്‍ വീണ തേങ്ങയോമറ്റോ എടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകമാണോയെന്നും നാട്ടുകാര്‍ സംശയിക്കുന്നു. ഇവരുടെ വീടിന് അധികം അകലയല്ലാത ക്ഷേത്രത്തിനടുത്തെ റോഡില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇവര്‍ ആരും ശബ്ദമൊന്നും കേട്ടിരുന്നില്ല.

പകല്‍ പതിനൊന്നര വരെ ആദിദേവ് മുറ്റത്ത് കളിക്കുന്നത് കണ്ടവരുണ്ട്. നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് സുജിത്ത് 'ഉച്ചയൂണ് കഴിക്കാന്‍ സുജിത്ത് വീട്ടിലെത്തിയപ്പോള്‍ സംഭവം അറിയുന്നത്. ഗള്‍ഫിലായിരുന്ന സുജിത്ത് കോവിഡ് സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയതാണ്. അയല്‍ വാസിയുടെ വെള്ളിക്കുളങ്ങരയിലെ ഹോട്ടലിലാണ് ജോലി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20902/rupa-and-her-son-parted-ways-in-memory-of-vadakara-and-tears)