---
title: "കെ എസ് യു - കോണ്‍ഗ്രസ്  അക്രമത്തിനെതിരെ  വടകരയില്‍ എസ് എഫ് ഐ പ്രതിഷേധം "
english_title: " KSU - SFI protest in Vadakara against Congress violence"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20908/ksu-sfi-protest-in-vadakara-against-congress-violence"
published_at: "2022-01-15T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e28131c0a95_SFI VATAKARA .jpg"
keywords: []
---

# കെ എസ് യു - കോണ്‍ഗ്രസ്  അക്രമത്തിനെതിരെ  വടകരയില്‍ എസ് എഫ് ഐ പ്രതിഷേധം 

> **Lead Summary:** **വടകര: ** കെഎസ്‌യു - കോണ്‍ഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി നാടെങ്ങും എസ്എഫ്‌ഐ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രതിരോധം സംഘടിപ്പിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ട പരിപാടിയില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഓരോ കേന്ദ്രങ്ങളിലും ഒത്തുചേര്‍ന്നു. തെരുവ് നാടകങ്ങളും പ്രതിഷേധ വരകളും ഉള്‍പ്പടെയുള്ള സര്‍ഗാത്മക പ്രതിരോധവും ഉയര്‍ത്തി. ബാലുശേരിയില്‍ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര: ** കെഎസ്‌യു - കോണ്‍ഗ്രസ് ക്രിമിനലുകളെ ഒറ്റപ്പെടുത്തുക എന്ന മുദ്രാവാക്യമുയര്‍ത്തി നാടെങ്ങും എസ്എഫ്‌ഐ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥി പ്രതിരോധം സംഘടിപ്പിച്ചു. രാവിലെ മുതല്‍ വൈകിട്ട് വരെ നീണ്ട പരിപാടിയില്‍ നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ ഓരോ കേന്ദ്രങ്ങളിലും ഒത്തുചേര്‍ന്നു. തെരുവ് നാടകങ്ങളും പ്രതിഷേധ വരകളും ഉള്‍പ്പടെയുള്ള സര്‍ഗാത്മക പ്രതിരോധവും ഉയര്‍ത്തി. ബാലുശേരിയില്‍ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ ദേവ് ഉദ്ഘാടനം ചെയ്തു.

എസ്.എഫ്.ഐ വടകര ഏരിയാതല വിദ്യാര്‍ത്ഥി പ്രതിരോധം എസ്. എഫ്. ഐ ജില്ലാ വൈസ് പ്രസിഡന്റ് അഖില്‍ ടി. കെ ഉദ്ഘാടനം ചെയ്തു

എസ്എഫ്‌ഐ കോഴിക്കോട് സൗത്ത് ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ആര്‍ സിദ്ധാര്‍ത്ഥ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് മുഹമ്മദ് റാഷിദ് അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം എം വൈശാഖ്, ഹംദി ഇഷ്‌റ, കെ ടി അനന്തു രാജീവ്, പി സ്വരാഗ്, നസ്‌റി പയ്യാനക്കല്‍, കെ സവിത, പി അഭിഷേക് എന്നിവര്‍ സംസാരിച്ചു. ഏരിയാ സെക്രട്ടറി എം മിഥുന്‍ സ്വാഗതവും എം പ്രിഷാല്‍ നന്ദിയും പറഞ്ഞു.

കുന്നമംഗലം എസ്എഫ്‌ഐ കുന്നമംഗലം ഏരിയ കമ്മിറ്റി കുന്നമംഗലത്ത് സംഘടിപ്പിച്ച വിദ്യാര്‍ഥി പ്രതിരോധം സിപിഐ എം ഏരിയാ സെക്രട്ടറി പി ഷൈപു ഉദ്ഘാടനം ചെയ്തു. നിജയ് അധ്യക്ഷനായി. എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി എ സി അജയ്, തുഹിന്‍, ജ്യോതിക, ആദര്‍ശ് കെ എം, നിഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

രാമനാട്ടുകര എസ്എഫ്‌ഐ ഫറോക്ക് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാമനാട്ടുകരയില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് നാലുവരെ നടന്ന ധര്‍ണ ഫറോക്ക് ഏരിയാ സെക്രട്ടറി പി കെ ശ്രീരാഗ് ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് എം അശ്വിന്‍ അധ്യക്ഷനായി. സിപിഐ എം ഏരിയാ കമ്മിറ്റി അംഗം വാഴയില്‍ ബാലകൃഷ്ണന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഏരിയാ പ്രസിഡന്റ് ടി കെ ഷൈലജ, എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മിറ്റി അംഗം സുജ പി കൃഷ്ണന്‍, ഏരിയാ സെക്രട്ടറിയറ്റ് അംഗം അമിത് പ്രസാദ്, പി അനിരുദ്ധ്, ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് സി അപര്‍ണ, ഏരിയാ ജോ. സെക്രട്ടറി എന്‍ എസ് ഫരിഷ്ത, കെ ഷെല്‍മ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20908/ksu-sfi-protest-in-vadakara-against-congress-violence)