---
title: "#SDPI |എസ് ഡി പി ഐ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി"
english_title: "#motivation #class #organized #by #SDPI #new #experience #for #the #students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209125/motivation-class-organized-by-sdpi-new-experience-for-the-students"
published_at: "2024-06-01T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665aee718782e_bds.jpg"
keywords: []
---

# #SDPI |എസ് ഡി പി ഐ സംഘടിപ്പിച്ച മോട്ടിവേഷൻ ക്ലാസ് വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി

> **Lead Summary:** > **വടകര :[ **എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "എജു ഫീച്ചർ 2k24" മോട്ടിവേഷൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

## Article Content

> **വടകര :[ **എസ്ഡിപിഐ വടകര മണ്ഡലം കമ്മിറ്റി റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച "എജു ഫീച്ചർ 2k24" മോട്ടിവേഷൻ പ്രോഗ്രാം വിദ്യാർത്ഥികൾക്ക് നവ്യാനുഭവമായി.

രാഷ്ട്രത്തിന്റെ ഭാവി നിർണയിക്കുന്ന വിദ്യാർത്ഥി സമൂഹം ലക്ഷ്യബോധത്തോടെ വിദ്യാഭ്യാസം നേടുന്നതിന്റെ ആവശ്യകതയെയും വിദ്യാർത്ഥി സമൂഹത്തിന്റെ മൂല്യച്യുതികളെക്കുറിച്ചും ഡോക്ടർ സി എച്ച് അഷറഫ് വിശദീകരിച്ചു.

വടകര മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ബഷീർ കെ കെ, വൈസ് പ്രസിഡണ്ട് സജീർ വള്ളിക്കാട് എന്നിവർ സംസാരിച്ചു. റൗഫ് ചോറോട്, സമദ് മാകൂൽ, നവാസ് വരിക്കോളി, യാസർ പൂഴിത്തല, മഷൂദ് കെ പി, റസീന വി കെ, അഫീറ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209125/motivation-class-organized-by-sdpi-new-experience-for-the-students)