---
title: "ജില്ലയിലെ ടൂറിസം ഹബ്ബ് ആകാന്‍ ഒരുങ്ങി  കെഎസ്ആര്‍ടിസി താമരശ്ശേരി ഡിപ്പോ"
english_title: "The district is poised to become a tourism hub KSRTC Thamarassery Dippo"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20929/the-district-is-poised-to-become-a-tourism-hub-ksrtc-thamarassery-dippo"
published_at: "2022-01-15T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e29d6517787_ksrtc bus.jpg"
keywords: []
---

# ജില്ലയിലെ ടൂറിസം ഹബ്ബ് ആകാന്‍ ഒരുങ്ങി  കെഎസ്ആര്‍ടിസി താമരശ്ശേരി ഡിപ്പോ

> **Lead Summary:** **താമരശ്ശേരി : **വരുമാനവര്‍ധനയും വിനോദസഞ്ചാരവികസനവും ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച മൂന്നാര്‍ ടൂറിസം സര്‍വീസ് താമരശ്ശേരി ഡിപ്പോയില്‍നിന്ന് തുടങ്ങി.

## Article Content

**താമരശ്ശേരി : **വരുമാനവര്‍ധനയും വിനോദസഞ്ചാരവികസനവും ലക്ഷ്യമിട്ട് കെ.എസ്.ആര്‍.ടി.സി. ആവിഷ്‌കരിച്ച മൂന്നാര്‍ ടൂറിസം സര്‍വീസ് താമരശ്ശേരി ഡിപ്പോയില്‍നിന്ന് തുടങ്ങി.

മൂന്നാറിന്റെ പ്രകൃതിഭംഗി ആസ്വദിക്കാനും ടാറ്റാ ടീ മ്യൂസിയം, ടോപ് സ്റ്റേഷന്‍, കുണ്ടള ഡാം, ഇക്കോ പോയന്റ്, ഫിലിം ഷൂട്ടിങ് പോയന്റ്, മാട്ടുപ്പെട്ടി ഡാം, ടീ ഗാര്‍ഡന്‍ ഫോട്ടോ പോയന്റ്, ഫോറസ്റ്റ് ഫ്‌ലവര്‍ഗാര്‍ഡന്‍ എന്നീ എട്ടു കേന്ദ്രങ്ങളിലെ സന്ദര്‍ശനത്തിനും സൗകര്യമുണ്ട്.

താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ പരിസരത്ത് രാവിലെ എട്ടരയ്ക്ക് നടക്കുന്ന ചടങ്ങില്‍ താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി. അബ്ദുറഹ്മാന്‍ യാത്ര ഫഌഗ് ഓഫ് ചെയ്തു.

ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് പാലക്കാട് നെല്ലിയാമ്പതിയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി. വിനോദസഞ്ചാരസര്‍വീസ് ആരംഭിക്കുന്നത്.

ഡിസംബര്‍ 26ന് ആരംഭിച്ച പൂക്കോട് വനപര്‍വം തുഷാരഗിരി സര്‍വീസിന് പിന്നാലെ മൂന്നാര്‍, നെല്ലിയാമ്പതി ടൂറിസം പാക്കേജുകള്‍ക്കുകൂടി തുടക്കമാവുന്നതോടെ താമരശ്ശേരി കെ.എസ്.ആര്‍.ടി.സി. ഡിപ്പോ ജില്ലയിലെ ബജറ്റ് ടൂറിസം സര്‍വീസിന്റെ ഹബ്ബായി മാറും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20929/the-district-is-poised-to-become-a-tourism-hub-ksrtc-thamarassery-dippo)