---
title: "സിലിണ്ടര്‍ വിതരണം അപകടരമായ രീതിയില്‍  താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി"
english_title: " The Taluk Supply Officer inspected the cylinder supply in a dangerous manner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20936/the-taluk-supply-officer-inspected-the-cylinder-supply-in-a-dangerous-manner"
published_at: "2022-01-15T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2a2ed0b105_lpg cilinder .jpg"
keywords: []
---

# സിലിണ്ടര്‍ വിതരണം അപകടരമായ രീതിയില്‍  താലൂക്ക് സപ്ലൈ ഓഫീസര്‍ പരിശോധന നടത്തി

> **Lead Summary:** **കൊയിലാണ്ടി :** പാചക വാതക സിലിണ്ടറുകള്‍ അശ്രദ്ധമായും അപകടകരമായും കടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസറും ജീവനക്കാരും അടങ്ങുന്ന സംഘം കൊയിലാണ്ടി, ബാലുശ്ശേരി, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ പാചകവാതക സിലിണ്ടറുകളുമായി പോവുന്ന വാഹനങ്ങള്‍ പരിശോധന നടത്തി. പരിശോധനയില്‍ അനുവദനിയമായ എണ്ണത്തിലും കൂടുതലും അപകടകരമായ രീതിയിലും സിലിണ്ടറുകള്‍ വഹിച്ച് പോവുന്ന വാഹനങ്ങള്‍ കണ്ടെത്തി .

## Article Content

**കൊയിലാണ്ടി :** പാചക വാതക സിലിണ്ടറുകള്‍ അശ്രദ്ധമായും അപകടകരമായും കടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസറും ജീവനക്കാരും അടങ്ങുന്ന സംഘം കൊയിലാണ്ടി, ബാലുശ്ശേരി, നടുവണ്ണൂര്‍ എന്നിവിടങ്ങളില്‍ പാചകവാതക സിലിണ്ടറുകളുമായി പോവുന്ന വാഹനങ്ങള്‍ പരിശോധന നടത്തി. പരിശോധനയില്‍ അനുവദനിയമായ എണ്ണത്തിലും കൂടുതലും അപകടകരമായ രീതിയിലും സിലിണ്ടറുകള്‍ വഹിച്ച് പോവുന്ന വാഹനങ്ങള്‍ കണ്ടെത്തി .

കൊയിലാണ്ടി തെങ്ങില്‍ ഗ്യാസ് ഏജന്‍സിക്ക് സമീപം റോഡില്‍ സിലിണ്ടറുകള്‍തെറിച്ച് വിഴാന്‍ സാദ്ധ്യതയുള്ള രീതിയില്‍ പോവുകയായിരുന്ന ഗുഡ്‌സ് ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ . ഗ്യാസ് ഏജന്‍സി ഉടമ എന്നിവര്‍ ഇത്തരം നിയമലംഘനം ഇനി ആവര്‍ത്തിക്കില്ലെന്ന് രേഖാ മൂലം എഴുതി നല്‍കിയതിനാല്‍ താക്കിത് നല്‍കി വിട്ടയച്ചു.

പരിശോധന ഇനിയും തുടരും . പരിശോധനയില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസറുടെ ചുമതല വഹിക്കുന്ന വടകര ടി എസ് ഒ . ടി.സി സജീവന്‍ , അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫിസര്‍ എസ്. മുരഹരക്കുറുപ്പ്, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ , കെ .സുരേഷ്, ബിനി ജി.എസ് , ജീവനക്കാരായ എ.കെ സിദ്ദീഖ് , കെ.പി ശ്രീജിത് കുമാര്‍ . എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20936/the-taluk-supply-officer-inspected-the-cylinder-supply-in-a-dangerous-manner)