---
title: "സി.പി.എം നേതൃത്വത്തിന്റെ അഹന്തക്കേറ്റ  തിരിച്ചടിയാണ് കോടതിവിധിയെന്ന് എന്‍ വേണു"
english_title: "The arrogance of the CPM leadership N Venu said the court verdict was a setback"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/20945/the-arrogance-of-the-cpm-leadership-n-venu-said-the-court-verdict-was-a-setback"
published_at: "2022-01-15T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2aaf6e7dfb_venu court.jpg"
keywords: []
---

# സി.പി.എം നേതൃത്വത്തിന്റെ അഹന്തക്കേറ്റ  തിരിച്ചടിയാണ് കോടതിവിധിയെന്ന് എന്‍ വേണു

> **Lead Summary:** വടകര: ഭരണസ്വാധീനത്തില്‍ ആര്‍.എം.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാമെന്ന സി.പി.എം നേതൃത്വത്തിന്റെ അഹന്തക്കേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

## Article Content

വടകര: ഭരണസ്വാധീനത്തില്‍ ആര്‍.എം.പി.ഐ നേതാക്കളെയും പ്രവര്‍ത്തകരെയും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കാമെന്ന സി.പി.എം നേതൃത്വത്തിന്റെ അഹന്തക്കേറ്റ തിരിച്ചടിയാണ് കോടതിവിധിയെന്ന് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍.വേണു പറഞ്ഞു.

ടി.പി ചന്ദ്രശേഖരനെ വധിച്ച കേസിലെ പ്രധാന പ്രതിയുടെ വീടാക്രമിച്ചു എന്ന കള്ളക്കേസില്‍ ആദ്യം പൊലിസ് അന്വേഷിച്ചപ്പോള്‍ ആറുപേരെയാണ് പ്രതിചേര്‍ത്തത്. എന്നാല്‍ പിന്നീട് ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം മൂന്നുപേരെകൂടി തുടരന്വേഷണമെന്ന പ്രഹസനം നടത്തി പ്രതിചേര്‍ക്കുകയായിരുന്നു.

ഇതാണ് കോടതി തള്ളിയത്. ഒഞ്ചിയം ഏരിയയില്‍ നിരന്തരം ആര്‍.എം.പി.ഐ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരെ സി.പി.എം നടത്തുന്ന അതിക്രമങ്ങളും വീടും സ്ഥാപനങ്ങളും ആക്രമിക്കലുമടക്കമുള്ള വിഷയങ്ങളില്‍ കേസെടുക്കാനോ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനോ ശ്രമിക്കാത്ത പോലിസിന്റെയും ആദ്യന്തരവകുപ്പിന്റെയും നേതൃത്വത്തിലാണ് ടി പി വധക്കേസില്‍ കുറ്റവാളിയെന്ന് സി.പി.എം പാര്‍ട്ടി തന്നെ അന്വേഷിച്ച് കണ്ടെത്തിയ കെ.സി രാമചന്ദ്രനുവേണ്ടി കള്ളക്കേസുണ്ടാക്കിയത്. സത്യവും നീതിയും എപ്പോഴായാലും പുറത്തുവരുമെന്ന കാര്യം സി.പി.എം നേതാക്കള്‍ ഓര്‍ക്കണമെന്നും വേണ്ട പ്രസ്താവനയില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/20945/the-arrogance-of-the-cpm-leadership-n-venu-said-the-court-verdict-was-a-setback)