---
title: "#turfcourt|സ്വന്തമായി ടറഫ് കോർട്ടുള്ള പൊതുവിദ്യാല മായി സൗമ്യത "
english_title: "#Public #school #with  #own #turf #court, #Soumyatha"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209535/public-school-with-own-turf-court-soumyatha"
published_at: "2024-06-03T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d6f3c0b96c_school_2.jpg"
keywords: []
---

# #turfcourt|സ്വന്തമായി ടറഫ് കോർട്ടുള്ള പൊതുവിദ്യാല മായി സൗമ്യത 

> **Lead Summary:**  വടകര :** **ഓരോ അക്കാഡമിക് വർഷങ്ങളിലും വേറിട്ട പ്രവർത്തനങ്ങൾ നടത്തി പൊതു വിദ്യാലയങ്ങളിൽ മാറ്റത്തിൻ്റെ വിപ്ലവം സൃഷ്ടിക്കുന്ന സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ ഈ വർഷവും വിദ്യാർത്ഥികൾക്ക് വേണ്ടി പുതിയ സർപ്രൈസ് ഒരുക്കിയിരിക്കുന്നു.

## Article Content

 വടകര :** **ഓരോ അക്കാഡമിക് വർഷങ്ങളിലും വേറിട്ട പ്രവർത്തനങ്ങൾ നടത്തി പൊതു വിദ്യാലയങ്ങളിൽ മാറ്റത്തിൻ്റെ വിപ്ലവം സൃഷ്ടിക്കുന്ന സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ ഈ വർഷവും വിദ്യാർത്ഥികൾക്ക് വേണ്ടി പുതിയ സർപ്രൈസ് ഒരുക്കിയിരിക്കുന്നു.

പുതിയ അക്കാഡമിക് വർഷത്തിൽ ഹൈടെക് ടർഫ് കോർട്ട് നിർമ്മിച്ചാണ് വിദ്യാർഥികളെ സ്വീകരിക്കാൻ സൗമ്യത മെമ്മോറിയൽ യു.പി സ്കൂൾ മാനേജർ ശ്രീ സത്യൻ ചാലോത്ത് ആണ് ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവഴിച്ച് സ്കൂൾ ഗ്രൗണ്ടിൽ മനോഹരമായ ആർട്ടിഫിഷ്യൽ ഗ്രാസ്സ് കൊണ്ട് കുട്ടികൾക്ക് വേണ്ടി ടർഫ് കോർട്ട് ഒരുക്കിയിരിക്കുന്നത്.

വടകരയ്ക്കടുത്ത് തിരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ ചാനിയം കടവാണ് ഈ മനോഹരമായ സ്കൂളും ടർഫ് കോർട്ടും സ്ഥിതി ചെയ്യുന്നത്. സന്തോഷ് ട്രോഫി കേരള ക്യാപ്റ്റൻ ശ്രീ അർജുൻബാലകൃഷ്ണൻ സ്കൂളിലെ ടർഫ് കോർട്ട് ഉദ്ഘാടനം ചെയ്ത് കുട്ടികൾക്ക് സമർപ്പിച്ചു .

അഞ്ജലി , പ്രസീന അരിക്കുറുങ്ങോട്ട് ചന്ദ്രൻ എൻ.എം കുണ്ടാറ്റിൽ മൊയ്തു പി കെ വിലാസിനി സന്ദീപ് കോമത്ത് ലത എൻ കെ സുഷമ ടി ശ്രീധരൻ ടി നയന എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209535/public-school-with-own-turf-court-soumyatha)