---
title: "#KKRama|പ്രവേശനോത്സവം: പഠനം കളറാക്കാൻ കുട്ടി വൈബുമായി കെ.കെ രമ എം.എൽ.എയും"
english_title: "#Entrance #Festival #KKRama    #Vibe  #make #learning #colorful"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209582/entrance-festival-kkrama-vibe-make-learning-colorful"
published_at: "2024-06-03T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d92eac070c_kkrama.jpg"
keywords: []
---

# #KKRama|പ്രവേശനോത്സവം: പഠനം കളറാക്കാൻ കുട്ടി വൈബുമായി കെ.കെ രമ എം.എൽ.എയും

> **Lead Summary:**  വടകര:** **അധ്യായന വർഷത്തെ ആദ്യ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ കുരുന്നുകൾക്ക് സ്നേഹ സമ്മാനവുമായി കെ. കെ രമ എം.എൽ.എ. എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിലാണ് കുട്ടി വൈബ് എന്ന പേരിൽ പഠന കിറ്റ് നൽകിയത്.

## Article Content

 വടകര:** **അധ്യായന വർഷത്തെ ആദ്യ ദിനത്തിൽ ഒന്നാം ക്ലാസിലെത്തിയ കുരുന്നുകൾക്ക് സ്നേഹ സമ്മാനവുമായി കെ. കെ രമ എം.എൽ.എ. എം.എൽ.എയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വൈബിൻ്റെ നേതൃത്വത്തിലാണ് കുട്ടി വൈബ് എന്ന പേരിൽ പഠന കിറ്റ് നൽകിയത്.

മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും ഒന്നാംതരത്തിലെ കുഞ്ഞുങ്ങൾക്ക് സ്നേഹ സമ്മാനം ലഭിച്ചു. പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം വടകര സെൻ്റ് ആൻ്റണീസ് സ്കൂളിൽ എം.എൽ.എ നിർവഹിച്ചു.

കഴിഞ്ഞ മൂന്ന് അധ്യയന വർഷങ്ങളിലായി തുടരുന്ന വൈബിൻ്റെ വിദ്യാഭ്യാസ ശാക്തീകണ പരിപാടികൾ പുതിയ തലങ്ങളിലേക്ക് എത്തിച്ച് മണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതി ഉറപ്പു വരുത്തുമെന്ന് കെ.കെ രമ പറഞ്ഞു.

സമൂഹത്തിന് മാതൃകയാകുന്ന നല്ല മനുഷ്യരായി കുട്ടികളെ വളർത്തിയെടുക്കാനുള്ള വിദ്യാലയങ്ങളുടെയും രക്ഷിതാക്കളുടെയും ശ്രമത്തിന് എന്നും വൈബിൻ്റെ പിന്തുണയും സഹായങ്ങളുമുണ്ടാകുമെന്നും എം.എൽ.എ ഉറപ്പു നൽകി.

വൈബ് ജനറൽ കൺവീനർ ഡോ.ശശികുമാർ പുറമേരി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസ് നടത്തി. പി.ടി.എ പ്രസിഡൻ്റ് പി.വിനോദ്, സിസ്റ്റർ ജെയിം, നിഷ സംസാരിച്ചു. സ്കൂളിൽ ഒന്നാം ക്ലാസിലെത്തിയ 68 കുട്ടികൾക്കും എം.എൽ.എ സ്നേഹ സമ്മാനം കൈമാറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209582/entrance-festival-kkrama-vibe-make-learning-colorful)