---
title: "#TirumanaLPSchool  | കുട്ടികൾക്ക് ആവേശമായി തിരുമന എൽ പി സ്കൂൾ പ്രവേശനോത്സവം"
english_title: "#Tirumana #LP #School #Entrance #Festival  #exciting #for #children"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/209663/tirumana-lp-school-entrance-festival-exciting-for-children"
published_at: "2024-06-03T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665deca44c1df_WhatsApp_Image_2024-06-03_at_9.30.14_PM.jpeg"
keywords: []
---

# #TirumanaLPSchool  | കുട്ടികൾക്ക് ആവേശമായി തിരുമന എൽ പി സ്കൂൾ പ്രവേശനോത്സവം

> **Lead Summary:** ** വില്ല്യാപ്പള്ളി :[ **[ ]തിരുമന എൽ പി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ രീതിയിൽ നടന്നു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുഭിഷ ഉദ്ഘാടനം ചെയ്തു.

## Article Content

** വില്ല്യാപ്പള്ളി :[ **[ ]തിരുമന എൽ പി സ്കൂൾ പ്രവേശനോത്സവം വർണ്ണാഭമായ രീതിയിൽ നടന്നു. വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ സുഭിഷ ഉദ്ഘാടനം ചെയ്തു.

അഞ്ചാം വാർഡ് മെമ്പർ കെ വിദ്യാധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കുറ്റ്യാടി എം എൽ എ കെ പി കുഞ്ഞമ്മദ് മാസ്റ്ററുടെ സ്മാർട്ട്‌ കുറ്റ്യാടി പദ്ധതിയുടെ ഭാഗമായി നവാഗതരായ കുട്ടികൾക്ക് പഠന കിറ്റ് വിതരണം ചെയ്തു.

സ്കൂളിലെത്തിയ കുട്ടികളെ ബലൂണുകൾ നൽകിയും കുട്ടികൾക്ക് മധുരം വിതരണം ചെയ്തും സ്വീകരിച്ചു. ചടങ്ങിൽ കുന്നങ്കാട്ട് കൃഷ്ണൻ, എം പ്രസീത, സുമിത ആർ , ഷിനിൽ കുമാർ, ശ്രീധരി, നജീബ് സി കെ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/209663/tirumana-lp-school-entrance-festival-exciting-for-children)