---
title: "#Environmentday|വൃക്ഷത്തൈ നട്ടു; ചോറോട് അങ്കണവാടിക്കടുത്ത് ലോക പരിസ്ഥിതി ദിനാചരണം"
english_title: " #tree  #planted  #World #Environment #Day #celebration #near #Chorod #Anganwadi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210034/tree-planted-world-environment-day-celebration-near-chorod-anganwadi"
published_at: "2024-06-05T15:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6660371eb1a06_jun_5_3.jpg"
keywords: []
---

# #Environmentday|വൃക്ഷത്തൈ നട്ടു; ചോറോട് അങ്കണവാടിക്കടുത്ത് ലോക പരിസ്ഥിതി ദിനാചരണം

> **Lead Summary:**  വടകര: ** **ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്തിലെ അളവക്കൽ അംഗൻവാടിക്ക് സമീപം വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു.

## Article Content

 വടകര: ** **ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചോറോട് ഗ്രാമ പഞ്ചായത്തിലെ അളവക്കൽ അംഗൻവാടിക്ക് സമീപം വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ പരിപാടി സംഘടിപ്പിച്ചു.

ഈ പരിപാടി ചോറോട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ ആശംസ അർപ്പിച്ചു.

തൊഴിലുറപ്പ് അക്രെഡിറ്റെഡ് എഞ്ചിനീയർ അനഘ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതസേന അംഗങ്ങളും തൊഴിലുറപ്പ് സെക്ഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210034/tree-planted-world-environment-day-celebration-near-chorod-anganwadi)