---
title: "#navodhayaschool|പച്ചത്തുരുത്ത്; ജവഹർ നവോദയ വിദ്യാലയത്തിൽ രണ്ട് ഏക്കർ സ്ഥലം ഹരിതാഭമാകും"
english_title: "#Be #green #Two #acres  #land  #green  #Jawahar #Navodaya #Vidyalaya"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210087/be-green-two-acres-land-green-jawahar-navodaya-vidyalaya-new"
published_at: "2024-06-05T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66606f09cf7b1_navodhaya.jpg"
keywords: []
---

# #navodhayaschool|പച്ചത്തുരുത്ത്; ജവഹർ നവോദയ വിദ്യാലയത്തിൽ രണ്ട് ഏക്കർ സ്ഥലം ഹരിതാഭമാകും

> **Lead Summary:**  വടകര:** പ**ച്ചത്തുരുത്ത് വ്യാപനം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ ഹരിത കേരളം മിഷൻ മണിയൂർ പഞ്ചായത്തിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വച്ചു നടത്തിയ പച്ചത്തുരുത്ത് വ്യാപനം ജില്ലാ തല ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് നിർവഹിച്ചു.

## Article Content

 വടകര:** പ**ച്ചത്തുരുത്ത് വ്യാപനം ലക്ഷ്യമിട്ട് കോഴിക്കോട് ജില്ലാ ഹരിത കേരളം മിഷൻ മണിയൂർ പഞ്ചായത്തിലെ ജവഹർ നവോദയ വിദ്യാലയത്തിൽ വച്ചു നടത്തിയ പച്ചത്തുരുത്ത് വ്യാപനം ജില്ലാ തല ഉദ്ഘാടനം കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നട്ട് നിർവഹിച്ചു.

മണിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. നവോദയ വിദ്യാലയം പ്രിൻസിപ്പാൾ സുരേഷ് കുമാർ സ്വാഗതം പറഞ്ഞു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ പി ടി പ്രസാദ് പദ്ധതി വിശദീകരണം നൽകി.

തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി എം ലീന ജില്ലാപഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ കെ. വി റീന എന്നിവർ ആശംസകൾ നേർന്നു.

പരിസ്ഥിതി പ്രവർത്തകൻ ദിലീപ് കുമാർ പരിസ്ഥിതിദിന ക്ലാസ്സ്‌ നയിച്ചു. പഞ്ചായത്ത്‌ മെമ്പർമാർ, ഉദ്യോഗസ്ഥർ, ഹരിതകേരളം മിഷൻ പ്രതിനിധികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. നവോദയ വിദ്യാലയത്തിലെ രണ്ട് ഏക്കർ സ്ഥലത്താണ് പച്ചത്തുരുത്ത് ആരംഭിച്ചത്.

155 തൈകൾ ആണ് ആദ്യഘട്ടം നടുന്നത്. ഹരിത കേരളം മിഷന്റെ നെറ്റ്‌ സീറോ കാർബൺ ക്യാമ്പയിൻ പഞ്ചായത്ത്‌ പ്രവർത്തനങ്ങൾക്കായി തിരഞ്ഞെടുത്ത മണിയൂർ പഞ്ചായത്തിന്റെ നെറ്റ്‌ സീറോ പദ്ധതിയുടെ ഭാഗമായാണ് ഇവിടെ പച്ചത്തുരുത്ത് ഒരുക്കിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210087/be-green-two-acres-land-green-jawahar-navodaya-vidyalaya-new)