---
title: "#arrest|തിക്കോടിയില്‍  സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍"
english_title: "#explosive #device  #thrown   #house #CPM #worker  #Thikodi   #Two #Congress #workers #arrest "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210103/explosive-device-thrown-house-cpm-worker-thikodi-two-congress-workers"
published_at: "2024-06-05T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66607b9fb4751_arrest.jpg"
keywords: []
---

# #arrest|തിക്കോടിയില്‍  സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭവം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

> **Lead Summary:** തിക്കോടി :** **തിക്കോടിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിക്കോടി സ്വദേശിയായ കിഴക്കെ ആനക്കണ്ടി സുമേഷ്, ലക്ഷം വീട് പെരുമാള്‍പുരം പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്.

## Article Content

തിക്കോടി :** **തിക്കോടിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. തിക്കോടി സ്വദേശിയായ കിഴക്കെ ആനക്കണ്ടി സുമേഷ്, ലക്ഷം വീട് പെരുമാള്‍പുരം പ്രകാശന്‍ എന്നിവരാണ് അറസ്റ്റിലായത്.

സി.പി.എം തിക്കോടി ലോക്കല്‍ കമ്മിറ്റി അംഗവും സി.ഐ.ടി.യു ഏരിയ കമ്മിറ്റി അംഗവുമായ ചെത്തില്‍ ഗിരീഷിന്റെ വീടിനുനേരെയാണ് സ്‌ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം.

ചെത്തില്‍ ഗിരീഷിന്റെ തറവാട്ട് വീട്ടിലേക്കായിരുന്നു സ്‌ഫോടകവസ്തു എറിഞ്ഞത്.

സംഭവത്തില്‍ ആര്‍ക്കും പരിക്കൊന്നും സംഭവിച്ചിരുന്നില്ല. പയ്യോളി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210103/explosive-device-thrown-house-cpm-worker-thikodi-two-congress-workers)