---
title: "#coachingcamp | സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു"
english_title: "#Admission  #Sports #Council #Coaching #Camp #started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210581/admission-sports-council-coaching-camp-started"
published_at: "2024-06-07T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662eea562a06_sports.jpg"
keywords: []
---

# #coachingcamp | സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കോച്ചിംഗ് ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചു

> **Lead Summary:** **വടകര: ** ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

## Article Content

**വടകര: ** ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സില്‍ കുറഞ്ഞ നിരക്കില്‍ വിവിധ കായിക ഇനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന കോച്ചിംഗ് ക്യാമ്പിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

ഏഴ് വയസ്സ് മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അവധി ദിവസങ്ങളിലാണ് ക്യാമ്പ്.

ജൂണ്‍ പകുതിയോടെ ക്യാമ്പുകള്‍ ആരംഭിക്കും.

ബാഡ്മിന്റണ്‍, ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ബോക്‌സിംഗ്, ജിംനാസ്റ്റിക്‌സ്, ചെസ്സ്, വോളിബോള്‍, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പരിചയ സമ്പന്നരും പ്രശസ്തരുമായ പരിശീലകരുരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം, കൊയിലാണ്ടി സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റേഡിയം, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി തുടങ്ങിയ ഇടങ്ങളിലാണ് വിവിധ കായിക ഇനങ്ങളിലുള്ള ക്യാമ്പുകളുള്ളത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.sportscouncilkozhikode.com. ഫോണ്‍: **8078182593, 0495 2722593.**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210581/admission-sports-council-coaching-camp-started)