---
title: " #award| അവാര്‍ഡിന് അപേക്ഷിക്കാം; മത്സ്യ കര്‍ഷകര്‍, അനുബന്ധ പ്രവര്‍ത്തകര്‍ക്കും അവാർഡ് "
english_title: " #award #can #be #applied #for #Award #to #fish #farmers #and #allied #workers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210583/award-can-be-applied-for-award-to-fish-farmers-and-allied-workers"
published_at: "2024-06-07T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662efff70440_WhatsApp_Image_2024-06-07_at_5.02.44_PM.jpeg"
keywords: []
---

#  #award| അവാര്‍ഡിന് അപേക്ഷിക്കാം; മത്സ്യ കര്‍ഷകര്‍, അനുബന്ധ പ്രവര്‍ത്തകര്‍ക്കും അവാർഡ് 

> **Lead Summary:** **വടകര:[ **[ ]കേരളത്തിലെ മികച്ച മത്സ്യ കര്‍ഷകര്‍ക്കും മത്സ്യ മേഖലയിലെ അനുബന്ധ പ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര:[ **[ ]കേരളത്തിലെ മികച്ച മത്സ്യ കര്‍ഷകര്‍ക്കും മത്സ്യ മേഖലയിലെ അനുബന്ധ പ്രവര്‍ത്തകര്‍ക്കും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.

ജില്ലയിലെ മികച്ച ശുദ്ധജല കര്‍ഷകന്‍, ഓരുജല മത്സ്യ കര്‍ഷകന്‍, മികച്ച ചെമ്മീന്‍ കര്‍ഷകന്‍, മികച്ച നൂതന മത്സ്യകൃഷി കര്‍ഷകന്‍, അലങ്കാര മത്സ്യകൃഷി കര്‍ഷകന്‍, മികച്ച കരിമീന്‍/വരാല്‍ മത്സ്യ വിത്തുത്പാദന കര്‍ഷകന്‍, മികച്ച എക്സ്റ്റന്‍ഷന്‍ പ്രവര്‍ത്തകന്‍, മികച്ച മത്സ്യകൃഷി കോ- ഓര്‍ഡിനേറ്റര്‍, മികച്ച പ്രൊമോട്ടര്‍, മികച്ച തദ്ദേശ സ്വയംഭരണ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്.

ദേശീയ മത്സ്യ കര്‍ഷക ദിനമായ ജൂലൈ 10ന് അവാര്‍ഡുകള്‍ നല്‍കും. നിശ്ചിത ഫോമിലുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 15.

അപേക്ഷാ ഫോറം ജില്ലാ ഫിഷറീസ് ഓഫീസിലും **www.fisheries.kerala.gov.in **ലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യ ഭവനുകളിലോ കോഴിക്കോട് മത്സ്യ കര്‍ഷക വികസന ഏജന്‍സിയുടെ **0495-2381430** എന്ന നമ്പറിലോ ബന്ധപ്പെടാമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210583/award-can-be-applied-for-award-to-fish-farmers-and-allied-workers)