---
title: "#Kannukkaraccident | കണ്ണൂക്കരയിലെ വാഹനാപകടം; അപകടത്തിൽപ്പെട്ടവരേറെയും കൊട്ടിയൂർ തീർത്ഥാടകർ"
english_title: "#Car #accident  #Kannukkara   #Most #victims  #Kotiyur #pilgrims"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210611/car-accident-kannukkara-most-victims-kotiyur-pilgrims"
published_at: "2024-06-07T19:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663180b1dd03_WhatsApp_Image_2024-06-07_at_5.50.23_PM.jpeg"
keywords: []
---

# #Kannukkaraccident | കണ്ണൂക്കരയിലെ വാഹനാപകടം; അപകടത്തിൽപ്പെട്ടവരേറെയും കൊട്ടിയൂർ തീർത്ഥാടകർ

> **Lead Summary:** **വടകര :[ **തലശ്ശേരി -വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിലുണ്ടായ വാഹനാപകടത്തിൽ 20 ലധികം പേർക്ക് പരിക്ക് .

## Article Content

**വടകര :[ **തലശ്ശേരി -വടകര ദേശിയ പാതയിൽ മടപ്പള്ളി കണ്ണൂക്കരക്കും കൈനാട്ടിക്കും ഇടയിലുണ്ടായ വാഹനാപകടത്തിൽ 20 ലധികം പേർക്ക് പരിക്ക് .

കെ എസ് ആർ ടി സി ബസ് നാഷണൽ പെർമിറ്റ് ലോറിയിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത് . ഇരുവാഹനങ്ങളിലെയും ഡ്രൈവർമാരുടെ പരിക്ക് ഗുരുതരമാണ് . ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ക്യാബിൽ പൊളിച്ചുമാറ്റിയാണ് പുറത്തെടുത്തത് .

വടകരയിൽ അപകടത്തിൽപ്പെട്ടവരേറെയും കൊട്ടിയൂർ തീർത്ഥാടകരാണ് . ഇന്ന് വൈകീട്ട് 5 : 15 ഓടെയായിരുന്നു അപകടം . ബസ് യാത്രക്കാർക്ക് ഉൾപ്പെടെ 20 ഓളം പേരെ വടകര പാർകോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത് .

കൊമ്പത്ത് ശിവപ്രിയ(10 ) ,കേളോത്ത്കുനിയിൽ നിഷാന്ത് (32 ), തയ്യുള്ളതിൽ മോഹനൻ (63 ) , തച്ചൻകുന്ന് ഗീത (51 ) ,മഠത്തിൽ മോളി (51 ) , ദീപ്തി റോഷ്‌നി (55 ) , മഠത്തിൽവീട് ഷീന (44 ) ,കാരുണാലയം അഖില (41 ) , കോലോത്ത് കുഴിയിൽ ദാമോദരൻ (73 ) , കക്കട്ട് തുഷാര (45 ) ,കൂബ്രാട്ട ഷാജി (47 ) , പുതിയമ്മയിൽ പത്മിനി (64 ) , കച്ചവികുന്നുമ്മൽ അബ്ദുൽ ഗഫൂർ( 52 ) , തയ്യിൽ ശ്രീമതി (56 ) , നമ്പിവീട്ടിൽ പത്മജ (52 ) , കരാഹരം അനുശ്രീ (32 ) , ഗീത ശിവദാസ് (55 ), ജാനകി (67 ) . എന്നിവരാണ് ആശുപത്രിൽ ചികിത്സയിലുള്ളത് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210611/car-accident-kannukkara-most-victims-kotiyur-pilgrims)