---
title: "#Complaint | വടകരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന് പരാതി "
english_title: "#Complaint #explosives #thrown #house #YouthCongress #leader #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210711/complaint-explosives-thrown-house-youthcongress-leader-vadakara"
published_at: "2024-06-08T10:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6663e0b6cef74_dfd.jpg"
keywords: []
---

# #Complaint | വടകരയിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ വീടിന് നേരെ സ്ഫോടകവസ്തു എറിഞ്ഞെന്ന് പരാതി 

> **Lead Summary:** **വടകര :[ **വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് പരാതി.

## Article Content

**വടകര :[ **വടകര പാലയാട് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിൻ്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് പരാതി.

വിഷ്ണു മുതുവീട്ടിലിൻ്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ അർധരാത്രിയിലായിരുന്നു സംഭവം.

വീടിൻ്റെ ചുമരിനും വാതിലിനും മുകൾ വശത്തെ ഷീറ്റിനും കേടുപാടുകൾ സംഭവിച്ചു.

സംഭവ സമയത്ത് വിഷ്ണു വീട്ടിലുണ്ടായിരുന്നില്ല.

യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവായതോടെ ഭീഷണിയുണ്ടായിരുന്നതായി വിഷ്ണു പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210711/complaint-explosives-thrown-house-youthcongress-leader-vadakara)