---
title: "#IMusa | കരുവഞ്ചേരി ബോംബേറ് ; തോൽവിയിൽ നിന്ന് പാഠം പഠിക്കാത്തവർ  അക്രമങ്ങൾ തുടരുന്നു - ഐ മൂസ"
english_title: "#I #Musa  #about #Karuvancheri #Bombardment"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210864/i-musa-about-karuvancheri-bombardment"
published_at: "2024-06-08T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66648038d56d6_ddewq.jpg"
keywords: []
---

# #IMusa | കരുവഞ്ചേരി ബോംബേറ് ; തോൽവിയിൽ നിന്ന് പാഠം പഠിക്കാത്തവർ  അക്രമങ്ങൾ തുടരുന്നു - ഐ മൂസ

> **Lead Summary:** **വടകര : [**കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ നടന്ന ബോംബെറിൽ പ്രതിഷേധം ശക്തം. വില്ല്യാപള്ളി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുതു വീട്ടിൽ ബാബുവിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി വൈകി ബോംബേറ് ഉണ്ടായത്.

## Article Content

**വടകര : [**കരുവഞ്ചേരിയിൽ കോൺഗ്രസ് നേതാക്കളുടെ വീടിന് നേരെ നടന്ന ബോംബെറിൽ പ്രതിഷേധം ശക്തം. വില്ല്യാപള്ളി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മുതു വീട്ടിൽ ബാബുവിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി വൈകി ബോംബേറ് ഉണ്ടായത്.

ബാബുവിന്റെ മകൻ വിഷ്ണു മണിയൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആണ്. വീടിന്റെ വാതിലിനും,ചുമരിനും കേടുപാടു പറ്റിയിട്ടുണ്ട്. ബ്ലോക്ക്‌ കോൺഗ്രസ് പ്രസിഡന്റ് പി.സി ഷീബ കോൺഗ്രസ്‌ നേതാക്കളായ സി. പി. വിശ്വനാഥൻ, അഷ്‌റഫ്‌ ചാലിൽ, എൻ. കെ. ഹമീദ്,ഹരീന്ദ്രൻ കരിമ്പനപ്പാലം എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു.

ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സജീവമായി നിലകൊണ്ട മുതു വീട്ടിൽ ബാബുവിന്റെ വീടിനു നേരെ നടന്ന ആക്രമണം അത്യന്തം അപലനീയവും പ്രതിഷേധാർഹവുമാണെന്ന് കെപിസിസി സെക്രട്ടറി അഡ്വ. ഐ.മൂസ പറഞ്ഞു.

തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് പാഠം പഠിക്കാത്തവർ ഇത്തരം അക്രമങ്ങൾ തുടർന്നുകൊണ്ടിരുന്നാൽ ഭാവിയിൽ ഉപ്പു വച്ച കലം പോലെ പ്രസ്ഥാനം മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210864/i-musa-about-karuvancheri-bombardment)