---
title: "#rainstorm |മഴക്കെടുതി; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം"
english_title: "#rainstorm  #control #room  #local #government #department"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/210944/rainstorm-control-room-local-government-department"
published_at: "2024-06-09T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66654a7a43110_rain.jpg"
keywords: []
---

# #rainstorm |മഴക്കെടുതി; തദേശസ്വയംഭരണ വകുപ്പിലെ കൺട്രോൾ റൂമിലേക്ക് വിളിക്കാം

> **Lead Summary:**  വടകര : ****സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി പ്രവർത്തനം തുടരുന്നു.

## Article Content

 വടകര : ****സംസ്ഥാനത്ത് മഴയെ തുടർന്ന് പൊതുജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ തദ്ദേശസ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കൺട്രോൾ റൂം സജീവമായി പ്രവർത്തനം തുടരുന്നു.

തിരുവനന്തപുരം പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ആരംഭിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ടവർക്ക് കൈമാറി ഇതിനകം ഒട്ടേറെ പ്രശ്നങ്ങൾ പരിഹരിച്ചതായി പ്രിൻസിപ്പൽ ഡയറക്ടർ എം ജി രാജമാണിക്യം അറിയിച്ചു.

കൺട്രോൾ റൂം അധികൃതർ അതാത് തദ്ദേശസ്ഥാപന സെക്രട്ടറിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടാണ് പ്രശ്ന പരിഹാരത്തിന് നടപടികൾ സ്വീകരിക്കുന്നത്. 0471 2317214 ആണ് കൺട്രോൾ റൂം നമ്പർ.

മഴയെ തുടർന്ന് രൂപപ്പെട്ട വെള്ളക്കെട്ടുകൾ, പെട്ടെന്നുണ്ടായ പകർച്ചവ്യാധികൾ, മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് ഈ നമ്പറിൽ വിളിച്ച് അറിയിക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/210944/rainstorm-control-room-local-government-department)