അഴിയൂർ:(vatakara.truevisionnews.com) മർച്ചൻ്റ്സ് അസോസിയേഷൻ ദ്വൈവാർഷിക ജനറൽ ബോഡിയോഗവും വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. 2024-26 വർഷത്തിലേക്കുള്ള പുതിയ ഭാരവാഹികളെയാണ് തിരഞ്ഞെടുത്തത്.


പരിപാടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വടകര നിയോജക മണ്ഡലം പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. വടകര മർച്ചൻ്റ്സ് അസോസിയേഷൻ പ്രസിഡണ്ട് എം അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു.
പി കെ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അസ്സോസിയേഷന് കീഴിലെ നാല് യൂണിറ്റുകളിലും പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മണ്ഡലം സിക്രട്ടറി ഹരീഷ് ജയരാജ്, കെ ടി ദാമോദരൻ, ഷംസുദ്ദീൻ മനയിൽ, ബാബു ഹരി പ്രസാദ്, മോഹൻദാസ് വി പി, സുരേന്ദ്രൻ കെ എ, അരവിന്ദൻ എം ടി, ശ്രീജിത്ത്
കെ കെ എന്നിവർ സംസാരിച്ചു. ഫോട്ടോ: അഴിയൂർ പഞ്ചായത്ത് മർച്ചൻ്റ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയോഗവും അനുമോദനവും വടകര നിയോജക മണ്ഡലം പ്രസിഡണ്ട് പി അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്യുന്നു.
#New #leadership #Azhiyur #Merchants #Association