---
title: "#SocialistWomenAssociation | സോഷ്യലിസ്റ്റ് വനിതാ സൗഹൃദ കൂട്ടായ്മ വിജയികളെ ആദരിച്ചു "
english_title: "#Socialist #Women #Friendship #Association #felicitated #winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211090/socialist-women-friendship-association-felicitated-winners"
published_at: "2024-06-10T08:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66666c9fc277a_orkatery.jpg"
keywords: []
---

# #SocialistWomenAssociation | സോഷ്യലിസ്റ്റ് വനിതാ സൗഹൃദ കൂട്ടായ്മ വിജയികളെ ആദരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി :** സോഷ്യലിസ്റ്റ് വനിതാ സൗഹൃദ കൂട്ടായ്മ ഉന്നത വിജയികളെ ആദരിച്ചു.

## Article Content

**ഓർക്കാട്ടേരി :** സോഷ്യലിസ്റ്റ് വനിതാ സൗഹൃദ കൂട്ടായ്മ ഉന്നത വിജയികളെ ആദരിച്ചു.

ഏറാമല പഞ്ചായത്ത് രണ്ടാം വാർഡ് സോഷ്യലിസ്റ്റ് കൂട്ടായ്മ ആർ.ജെ.ഡി നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ടും, ബ്ലഡ് ഡോണേർസ് കേരള താലൂക്ക് കമ്മറ്റി രക്ഷാധികാരിയുമായ വത്സരാജ് മണലാട്ട് ഉദ്ഘാടനം ചെയ്തു.

കെ.പി ദീപ അധ്യക്ഷത വഹിച്ചു. എസ്. എസ്.എൽ.സി, പ്ലസ് ടു എൽ എസ് എസ് ഉന്നത വിജയികളായ കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കളെ ചടങ്ങിൽ വച്ച് മൊമൻ്റോ നൽകി അനുമോദിച്ചു.

നാണു കുറ്റിക്കാട്ടിൽ, സി പി രാജൻ , കെ.കെ ശോഭ, സി. പി ബബിത എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211090/socialist-women-friendship-association-felicitated-winners)