---
title: "#Motivationclass|മോട്ടിവേഷൻ ക്ലാസ്; ചോറോട് പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി"
english_title: "#Motivation #Class  #Comprehensive #Education #Scheme   #ChorodPanchayat"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211168/motivation-class-comprehensive-education-scheme-chorodpanchayat"
published_at: "2024-06-10T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6666b1f87c5d7_motivation_class.jpg"
keywords: []
---

# #Motivationclass|മോട്ടിവേഷൻ ക്ലാസ്; ചോറോട് പഞ്ചായത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതി

> **Lead Summary:**  കൈനാട്ടി:(**vatakara.truevisionnews.com**) ചോറോട് ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന 9ാം ക്ലാസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി.

## Article Content

 കൈനാട്ടി:(**vatakara.truevisionnews.com**) ചോറോട് ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന 9ാം ക്ലാസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് നടത്തി.

ചോറോട് സ്പാർക്ക് ആഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഡോ.കെ.എം. ഷരീഫ് (അസിസ്റ്റന്റ് പ്രൊഫസർ , ഫറൂക്ക് ടെയിനിങ്ങ് കോളേജ് ) ക്ലാസ് എടുത്തു. ചിറക് ജനറൽ കൺവീനർ ബി. മധു മാസ്റ്റർ പദ്ധതി വിശദീകരിച്ചു.

വിദ്യാർത്ഥികളായ അലോന വിനോദ്, അഗ്നിവേശ് എന്നിവർ സംസാരിച്ചു. നിഷ ടി.എൻ.കെ. സ്വാഗതം പറയുകയും കെ.മധുസൂദനൻ അദ്ധ്യക്ഷം വഹിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211168/motivation-class-comprehensive-education-scheme-chorodpanchayat)