തോടന്നൂർ:(vatakara.truevisionnews.com) തോടന്നൂർ യു.പി.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്ന വി.ടി.കെ.മുഹമ്മദിൻ്റെ ഓർമയ്ക്കായി സുഹൃത്തുക്കൾ വാട്ടർ കൂളർ നൽകി.


തോടന്നൂർ യു.പി.സ്കൂളിന് നൽകിയ വാട്ടർ കൂളർ മുഹമ്മദിൻ്റ സഹോദരി മുനവ്വിറ കൈമാറി.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു.
പി.ടി.എ.പ്രസിഡൻ്റ് എ.ടി.മൂസ്സ അധ്യക്ഷത വഹിച്ചു.
സി.കെ. മനോജ് കുമാർ, പ്രധാനാധ്യാപകൻ സി.ആർ.സജിത്ത്,മഹല്ല് കമ്മിറ്റി പ്രസിഡൻ്റ് കെ.കെ.അബ്ദു റഹ്മാൻ ഹാജി, പി.വിനോദൻ,വി.കെ.സുബൈർ, പാലോറ മൊയ്തു, വി.പി.ജലീൽ, ഇ.കെ.അഫ്സൽ, ഇസ്മ ഈൽ ആയിരോണ്ടതിൽ, ഉമർ ഷെരീഫ്, അജിസർ ആയിരോണ്ടതിൽ, വി.പി.സാദിഖ്, സാബിറ കെ.പി, ഷമീം, അഷ്റഫ്,ജുറൈദ് എന്നിവർ സംസാരിച്ചു.
#Friends #gave #water #cooler #memory #Mohammad