---
title: "#mcpreman | ശസ്ത്രക്രീയയെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ സിപിഐ എം നേതാവ് മരിച്ചു"
english_title: "#CPIM #leader #Vadakara #undergoing #treatment #after #surgery #died"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211475/cpim-leader-vadakara-undergoing-treatment-after-surgery-died"
published_at: "2024-06-11T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66683cd148ab7_preman.jpg"
keywords: []
---

# #mcpreman | ശസ്ത്രക്രീയയെ തുടർന്ന് ചികിത്സയിലായിരുന്ന വടകരയിലെ സിപിഐ എം നേതാവ് മരിച്ചു

> **Lead Summary:** ** വടകര :[**ശസ്ത്രക്രീയയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടകരയിലെ സിപിഐ എം നേതാവ് മരിച്ചു.

## Article Content

** വടകര :[**ശസ്ത്രക്രീയയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വടകരയിലെ സിപിഐ എം നേതാവ് മരിച്ചു.

സിപിഐഎം വടകര ഏരിയ കമ്മിറ്റി അംഗവും തിരുവള്ളൂർ ലോക്കൽ സെക്രട്ടറിയുമായ എം.സി പ്രേമൻ ആണ് മരിച്ചത്.

തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി വൈസ് പ്രസിഡൻ്റായിരുന്നു.

പാൻഗ്രിയാസിൽ അണുബാധയേറ്റതിനെ തുടർന്നായിരുന്നു മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇന്ന് പകൽ രണ്ടോടെയായിരുന്നു അന്ത്യം.

മൃതദ്ദേഹം രാത്രി ഏഴ് മണി മണിയോടെ വടകരയിലെ സിപിഐ എം ആസ്ഥാനമായ കേളുഏട്ടൻ - പി പി ശങ്കരൻ സ്മാരക ഹാളിൽ പൊതുദർശനത്തിന് വെക്കും.

പിന്നീട് സ്വദേശമായ തിരുളളൂരിലേക്ക് കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211475/cpim-leader-vadakara-undergoing-treatment-after-surgery-died)