---
title: "#pbalanmaster | പി ബാലൻ മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി"
english_title: "#Nation #pays #tribute #Master #PBalan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211521/nation-pays-tribute-master-pbalan"
published_at: "2024-06-11T21:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666871e9975cc_pbalan.jpg"
keywords: []
---

# #pbalanmaster | പി ബാലൻ മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി

> **Lead Summary:** **വടകര :[**അന്തരിച്ച പ്രമുഖ സോഷ്യലിലിസ്റ്റും അധ്യാപക പുരസ്കാര ജേതാവും മികച്ച സംഘാടകനും വടകരയിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി ബാലൻ മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി.

## Article Content

**വടകര :[**അന്തരിച്ച പ്രമുഖ സോഷ്യലിലിസ്റ്റും അധ്യാപക പുരസ്കാര ജേതാവും മികച്ച സംഘാടകനും വടകരയിലെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി ബാലൻ മാസ്റ്റർക്ക് നാടിൻറെ അന്ത്യാഞ്ജലി.

വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹം പുതുപ്പണത്തെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

വീട്ടിലും മൃതദേഹം പൊതുദർശനത്തിന് വെച്ച വടകര ടൗൺ ഹാളിലും സമൂഹത്തിൻറെ നാനാ തുറകളിലുള്ള ആളുകൾ എത്തി അന്ത്യോപചാരം അർപ്പിച്ചു.

മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻമന്ത്രി സി കെ നാണു, വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു, സാമൂഹ്യ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരായ മനയത്ത് ചന്ദ്രൻ,വി ടി മുരളി, ഇ പി ദാമോദരൻ, എം കെ ഭാസ്കരൻ, അഡ്വ. ഇ നാരായണൻ നായർ, കുരിയാടി സതീശൻ,പി പി രാജൻ, പുറന്തോടത്ത് സുകുമാരൻ, വടയക്കണ്ടി നാരായണൻ, സലിം മടവൂർ, പ്രദീപ് ചോമ്പാല,പ്രൊഫ കെ കെ മഹമൂദ്, സി ഭാസ്കരൻ, ആർ സത്യൻ ,പി കെ പ്രവീൺ കുമാർ, ഇ വി വൽസൻ , സി കെ കരീം, പ്രേംഭാസിൽ, അച്യുതൻ പുതിയേടതത്, അടിയേരി രവി തുടങ്ങിയവർ എത്തിച്ചേർന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211521/nation-pays-tribute-master-pbalan)