---
title: "#shafiparambill | കുവൈറ്റിലെ തീപിടിത്തം; എംബസിയുമായി സംസാരിച്  ഷാഫി  പറമ്പിൽ "
english_title: "#Fire #Kuwait #Talking #embassy #ShafiParambill"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211756/fire-kuwait-talking-embassy-shafiparambill"
published_at: "2024-06-12T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6669cb365271c_safiiii.jpg"
keywords: []
---

# #shafiparambill | കുവൈറ്റിലെ തീപിടിത്തം; എംബസിയുമായി സംസാരിച്  ഷാഫി  പറമ്പിൽ 

> **Lead Summary:** **വടകര:[** കുവൈറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾക്കായി വിദേശകാര്യ മന്ത്രാലവുമായും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈഗയുമായും നിയുക്ത എംപി ഷാഫി പറമ്പിൽ അറിയിച്ചു.

## Article Content

**വടകര:[** കുവൈറ്റിലെ തീപ്പിടുത്തവുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾക്കായി വിദേശകാര്യ മന്ത്രാലവുമായും കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ആദർശ് സ്വൈഗയുമായും നിയുക്ത എംപി ഷാഫി പറമ്പിൽ അറിയിച്ചു.

വിദേശകാര്യ സഹമന്ത്രി ഉടനെ കുവൈറ്റിലേക്കെത്തുമെന്ന് അറിയാൻ സാധിച്ചു. മരണപ്പെട്ടവരുടെ സംസ്ഥാനം തിരിച്ചുള്ള വിവരങ്ങൾ ഉൾപ്പടെ എംബസി ശേഖരിക്കുന്നുണ്ട്.

ആശുപത്രികളിൽ ചികിത്സ തേടിയവരെ സഹായിക്കുവാൻ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരുക്കേറ്റവരെ പരമാവധി ഒരു ആശുപതിയിലേക്ക് മാറ്റുവാനും ചെറിയ പരുക്കുകൾ മാത്രമുള്ളവർക്ക് ചികിത്സ നൽകി പറഞ്ഞയക്കുവാനും ശ്രമിക്കുന്നുണ്ട്.

രേഖകൾ തീപ്പിടുത്തത്തിൽ നഷ്ടപ്പെട്ട് പോയവർക്ക് അവ തയ്യാറാക്കുന്നതിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എംബസി ഹെൽപ് ലൈൻ നമ്പറിൽ ഫോണിലും വാട്സപ്പിലും ബന്ധപ്പെടാം.+96565505246 അധികം വൈകാതെ വിദേശകാര്യ മന്ത്രാലയം ലഭ്യമായ വിശദാംശങ്ങൾ പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഒ ഐ സി. സി - കെ എം സി സി നേതാക്കളുമായും ബസപ്പെടുന്നുണ്ട്. ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായും ഷാഫി പറമ്പിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211756/fire-kuwait-talking-embassy-shafiparambill)