---
title: "#excisepolice | ഇത് തോക്കല്ല സാറേ ...എക്സൈസിനെയും പൊലീസിനെയും വെട്ടിലാക്കി ഏർഗൺ"
english_title: "#This #not #gun #sir  #Argon #has #cut # #excise #police"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211851/this-not-gun-sir-argon-has-cut-excise-police"
published_at: "2024-06-13T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a92f824bc2_police.jpg"
keywords: []
---

# #excisepolice | ഇത് തോക്കല്ല സാറേ ...എക്സൈസിനെയും പൊലീസിനെയും വെട്ടിലാക്കി ഏർഗൺ

> **Lead Summary:** **വടകര :[ **ഇത് തോക്കല്ല സാറേ ....ഏർഗണ്ണാ .. രക്ഷപ്പെടാൻ വണ്ടിയെടുത്ത് ഓടുന്നതിനിടയിൽ യുവാവ് വിളിച്ച് പറയുന്നുണ്ടായിരുന്നു.

## Article Content

**വടകര :[ **ഇത് തോക്കല്ല സാറേ ....ഏർഗണ്ണാ .. രക്ഷപ്പെടാൻ വണ്ടിയെടുത്ത് ഓടുന്നതിനിടയിൽ യുവാവ് വിളിച്ച് പറയുന്നുണ്ടായിരുന്നു.

വടകരയ്ക്കടുത്ത് എക്സൈസിനെയും പൊലീസിനെയും വെട്ടിലാക്കി വ്യാജ തോക്ക്. ചെമ്മരത്തൂർ ടൗണിൽ റോഡരികിൽ ഇന്നലെ വൈകിട്ടോടെയാണ് യുവാവ് തൻ്റ കൈവശമുള്ള എയർഗൺ സുഹൃത്തിനെ കാണിക്കുന്നതിനിടയിൽ അതു വഴി എക്സൈസിൻ്റ ശ്രദ്ധയിൽപ്പെട്ടത്.

സംശയം തോന്നി എക്സൈസ് സംഘം വണ്ടി നിർത്തിയതോടെ ഐസ് ക്രീം കമ്പനിയുടെ വണ്ടിയിലെ ഡ്രൈവറായ യുവാവ് വണ്ടിയുമെടുത്ത് രക്ഷപ്പെട്ടു.

എക്സൈസ് സംഘം ഇയാളെ പിന്തുടർന്നെത്തി. മേമുണ്ട ടൗണിൽ നിന്നും എംഇഎസ് കോളേജ് റോഡിലേക്ക് കയറിയ യുവാവിൻ്റ വണ്ടി ഇരുചക്ര വാഹനത്തിലിടിച്ച് നിർത്തിയതോടെ എക്സൈസിൻ്റെ പിടിയിലായി.

യുവാവിനെ പരിശോധിക്കുന്നതിനിടയിൽ ജനം തടിച്ചു കൂടുകയും തോക്കുമായി യുവാവിനെ പൊലീസ് പിടികൂടിയെന്ന വാർത്ത പരക്കുകയും ചെയ്തു. സ്ഥലത്തെത്തിയ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

തുടർന്ന് നടത്തിയ പരിശോധനയിൽ തോക്ക് എയർഗൺ ആണെന്ന് തെളിഞ്ഞു.

യുവാവിനെ പൊലീസ് പിന്നീട് വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211851/this-not-gun-sir-argon-has-cut-excise-police)