---
title: "#chorodgramapanchayath | ചോറോടിൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി"
english_title: "#Equipment #given #differently #abled #people #Chorod"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/211861/equipment-given-differently-abled-people-chorod"
published_at: "2024-06-13T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666a9d3533576_chorod.jpg"
keywords: []
---

# #chorodgramapanchayath | ചോറോടിൽ ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകി

> **Lead Summary:** **കൈനാട്ടി:[** ചോറോട് ഗ്രാമ പഞ്ചായത്തിലെ ശാരിരിക വെല്ലുവിളികൾ നേരിടുന്ന പാവപ്പെട്ടവർക്കായ് ആവശ്യമായ ഉപകരണങ്ങൾ നൽകി.

## Article Content

**കൈനാട്ടി:[** ചോറോട് ഗ്രാമ പഞ്ചായത്തിലെ ശാരിരിക വെല്ലുവിളികൾ നേരിടുന്ന പാവപ്പെട്ടവർക്കായ് ആവശ്യമായ ഉപകരണങ്ങൾ നൽകി.

ഗ്രാമ പഞ്ചായത്ത് 2023-24 പദ്ധതി പ്രകാരം പ്രയാസമനുഭവിക്കുന്നവരെ വിദഗ്ദ പരിശോദന നടത്തി ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ഉപകരണങ്ങൾ നൽകുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് രേവതി പെരുവാണ്ടിയിൽ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ. മധുസൂദനൻ. സി. നാരായണൻ മാസ്റ്റർ, ശ്യാമള പൂവ്വേരി, അംഗങ്ങളായ മഠത്തിൽ പുഷ്പ്പ, വി.പി. അബൂബക്കർ, മനീഷ് കുമാർ ടി.പി. പ്രസംഗിച്ചു.

സെക്രട്ടറി നിഷ എൻ തയ്യിൽ സ്വാഗതവും ഐ സി ഡി എസ് സൂപ്പർ വൈസർ സീന നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/211861/equipment-given-differently-abled-people-chorod)