---
title: "കെ.പി.എസ്.ടി.എ സ്വദേശ്  മെഗാ ക്വിസ് മത്സരം;   വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു "
english_title: "KPSTA Swadesh Mega Quiz Competition; Mayyannoor LP first"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21205/kpsta-swadesh-mega-quiz-competition-mayyannoor-lp-first"
published_at: "2022-01-17T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e5011edcbc2_sajith thodannur .jpg"
keywords: []
---

# കെ.പി.എസ്.ടി.എ സ്വദേശ്  മെഗാ ക്വിസ് മത്സരം;   വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു 

> **Lead Summary:** വടകര: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് കെ.പി.എസ്.ടി.എ.തോടന്നൂര്‍ ഉപജില്ലാ അക്കാദമിക് കൗണ്‍സില്‍ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി. എല്‍ പി.വിഭാഗത്തില്‍ മയ്യന്നൂര്‍ എല്‍.പി.സ്‌കൂളിലെ അന്വര്‍ത്ഥ് ഒന്നാം സ്ഥാനവും, മേമുണ്ട ഈസ്റ്റ് എല്‍.പി.സ്‌കൂളിലെ മൃദുല്‍ ടി.കെ.രണ്ടാം സ്ഥാനവും കോട്ടപ്പള്ളി എം.എല്‍.പി.യിലെ അന്‍മിയ മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തില്‍ കുറുന്തോടി യു.പി.യിലെ ഭഗത് തെക്കേടത്തിനാണ് ഒന്നാം സ്ഥാനം.കിഴല്‍ ദേവി വിലാസം യു.പി.സ്‌കൂളിലെ ദേവാംഗ് കൃഷ്ണ രണ്ടാം സ്ഥാനം നേടി.

## Article Content

വടകര: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് കെ.പി.എസ്.ടി.എ.തോടന്നൂര്‍ ഉപജില്ലാ അക്കാദമിക് കൗണ്‍സില്‍ സ്വദേശ് മെഗാ ക്വിസ് മത്സരം നടത്തി. എല്‍ പി.വിഭാഗത്തില്‍ മയ്യന്നൂര്‍ എല്‍.പി.സ്‌കൂളിലെ അന്വര്‍ത്ഥ് ഒന്നാം സ്ഥാനവും, മേമുണ്ട ഈസ്റ്റ് എല്‍.പി.സ്‌കൂളിലെ മൃദുല്‍ ടി.കെ.രണ്ടാം സ്ഥാനവും കോട്ടപ്പള്ളി എം.എല്‍.പി.യിലെ അന്‍മിയ മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തില്‍ കുറുന്തോടി യു.പി.യിലെ ഭഗത് തെക്കേടത്തിനാണ് ഒന്നാം സ്ഥാനം.കിഴല്‍ ദേവി വിലാസം യു.പി.സ്‌കൂളിലെ ദേവാംഗ് കൃഷ്ണ രണ്ടാം സ്ഥാനം നേടി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മേമുണ്ട എച്ച്.എസ്സ്.എസ്സി ലെ ഹൃദയ് കിരണിനും വിസ്മയ എസ് നുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനം.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മേമുണ്ട എച്ച് എസ്സ്.എസ്സി ലെ തന്നെ പ്രണവ് മോഹന്‍ ഒന്നാം സ്ഥാനവും അമല്‍ ചന്ദ്രന്‍ രണ്ടാം സ്ഥാനവും നേടി.

തിരുവള്ളൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി.ഷഹനാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.ടി.അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ.സംസ്ഥാന കമ്മിറ്റി അംഗം പി.എം.പ്രേം കുമാര്‍ വിജയിക്കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും സമ്മാനവും വിതരണം ചെയ്തു.പി.കെ.സുരേന്ദ്രന്‍, ഷിനില്‍കുമാര്‍, നാസര്‍ അക്കായി, സൈദ് കുറുന്തോടി,സി.ആര്‍.സജിത്ത്,സമീറ പാലോറ, എം.കെ.മുനീര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21205/kpsta-swadesh-mega-quiz-competition-mayyannoor-lp-first)