Featured

ഐ.സി.ജെ പരീക്ഷാഫലം വടകര സ്വദേശിനിക്ക് ഒന്നാം റാങ്ക്

News |
Jan 17, 2022 11:47 AM

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം (ഐ.സി.ജെ) 2020'21 ബാച്ചിന്റെ പി.ജി. ഡിപ്ലോമ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി. 1200ല്‍ 988 മാര്‍ക്ക് ലഭിച്ച വടകര സ്വദേശിനായ കെ അശ്വതി യാണ് ഒന്നാം റാങ്കിന് അര്‍ഹയായത്. പതിയാരക്കര കുന്നോത്ത് രാമകൃഷ്ണന്റെയും അനിതയുടെയും മകളാണു അശ്വതി.കെ. എം എസ് സി ഇലക്ട്രോണിക്‌സ് ബിരുദധാരിണിയാണു.

നിലവില്‍ കൊച്ചിയിലെ മൈഫിന്‍ ഗ്ലോബല്‍ ഫിനാന്‍സ് മീഡിയയില്‍ സബ് എഡിറ്ററായി ജോലി ചെയ്യുന്നു. 984 മാര്‍ക്കോടെ എന്‍ നീതു രണ്ടാം റാങ്ക് നേടി. 975 മാര്‍ക്ക് നേടിയ ജിന്‍ജു വേണുഗോപാലിനാണ് മൂന്നാം റാങ്ക്. പരീക്ഷാഫലം www.icjcalicut.com എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശിനിയാണു എന്‍. നീതു. എന്‍ മോഹനന്റെയും കെ. എം. രമയുടെയും മകളാണു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിണി.'ഡൂള്‍ന്യൂസ്'ല്‍ സബ് എഡിറ്ററാണു നീതു.

ആലുവ ചൊവ്വര ശ്രീനിലയത്തില്‍ പി.ജി വേണുഗോപാലന്‍ നായരുടെയും ശ്രീകല ഇ.ജിയുടെയും മകളാണു ജിന്‍ജു വേണുഗോപാല്‍. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ജിന്‍ജു നിലവില്‍ മാതൃഭൂമി ഡിജിറ്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ ഫാക്ട് ചെക്കറാണു.

പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും ജനുവരി 27 മുതല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിക്കുന്നതാണ്. ബിരുദദാനചടങ്ങ് കോവിഡ് സ്ഥിതി കൂടി പരിഗണിച്ച് ഫെബ്രുവരിയില്‍ നടക്കും.

ICJ Exam Results Vadakara native gets first rank

Next TV

Top Stories