---
title: "മോദി സര്‍ക്കാരിന്റെ  പുത്തന്‍ വിദ്യാഭ്യാസ നയം  ഭരണഘടനയെ തകര്‍ക്കുകയാണെന്ന് ടി വി ബാലന്‍"
english_title: " TV Balan says Modi government's new education policy is undermining the Constitution"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21224/tv-balan-says-modi-governments-new-education-policy-is-undermining-the-constitution"
published_at: "2022-01-17T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e515a3dbc2d_tv balan.jpg"
keywords: []
---

# മോദി സര്‍ക്കാരിന്റെ  പുത്തന്‍ വിദ്യാഭ്യാസ നയം  ഭരണഘടനയെ തകര്‍ക്കുകയാണെന്ന് ടി വി ബാലന്‍

> **Lead Summary:** വടകര: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം, സ്വകാര്യവത്കരണവും വര്‍ഗ്ഗീയ ഫാസിസവും വളര്‍ത്തുന്ന രീതിയിലാണെന്നും ഇത് ഭാരതത്തിന്റെ ഭരണഘടനയെയും മതേതര സ്വഭാവത്തേയും തകര്‍ക്കുമെന്നും നവഭാരതത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് വലിക്കുന്നതാണെന്നും സി പി ഐ ജില്ലാ സെക്രട്ടരി ടി വി ബാലന്‍ അഭിപ്രായപ്പെട്ടു.

## Article Content

വടകര: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം, സ്വകാര്യവത്കരണവും വര്‍ഗ്ഗീയ ഫാസിസവും വളര്‍ത്തുന്ന രീതിയിലാണെന്നും ഇത് ഭാരതത്തിന്റെ ഭരണഘടനയെയും മതേതര സ്വഭാവത്തേയും തകര്‍ക്കുമെന്നും നവഭാരതത്തെ നൂറ്റാണ്ടുകള്‍ക്ക് പിന്നിലേക്ക് വലിക്കുന്നതാണെന്നും സി പി ഐ ജില്ലാ സെക്രട്ടരി ടി വി ബാലന്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ ചരിത്രം പോരാട്ടങ്ങളുടെ ചരിത്രമാണെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മടപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. മടപ്പള്ളി ഗവ.വി എച്ച് എസ് സ്‌കൂളിലെ 'വി ടി കുമാരന്‍ മാസ്റ്റര്‍ നഗറില്‍' നടന്ന പ്രതിനിധി സമ്മേളനത്തില്‍ എ കെ എസ് ടി യു ജില്ലാ പ്രസിഡണ്ട് കെ പ്രദീപ് അധ്യക്ഷത വഹിച്ചു.

സ്വാഗത സംഘം ചെയര്‍മാന്‍ കെ ഗംഗാധര കുറുപ്പ്, 'ജനയുഗം' കോഴിക്കോട് യൂനിറ്റ് മാനേജര്‍ കെ കെ ബാലന്‍ മാസ്റ്റര്‍, സി പി ഐ വടകര മണ്ഡലം സെക്രട്ടരി ആര്‍ സത്യന്‍, ജോയിന്റ് കൌണ്‍സില്‍ ജില്ല പ്രസിഡണ്ട് പി രാം മനോഹര്‍, മഹേഷ് കുമാ ര്‍, സ്വാഗത സംഘം കണ്‍വീനര്‍ എ മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

എ കെ എസ് ടി യു സംസ്ഥാന സംസ്ഥാന ജോയിന്റ് സെക്രട്ടരി എം വിനോദ് സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടരി സി ബിജു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഈ വര്‍ഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകരായ സുഗതന്‍, എന്‍ പി അനില്‍ കുമാര്‍, സദാനന്ദന്‍, കെ കെ ബാലകൃഷ്ണന്‍, ബി കെ അനിത, ആര്‍ വനജ എന്നിവര്‍ക്ക് സമ്മേളനത്തില്‍ ഉപഹാരങ്ങളോടെ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് സമ്മേളനം സി പി ഐ ജില്ലാ ജോയിന്റ് സെക്രട്ടരി ടി കെ രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സി വി സജിത്ത് അധ്യക്ഷത വഹിച്ചു. വിദ്യ ജി നായര്‍, സംസ്ഥാന സെക്രട്ടേരിയറ്റംഗം കെ കെ സുധാ കരന്‍, പി പി വിമല ടീച്ചര്‍, ബാബു ആനവാതില്‍, പ്രജിഷ ഇളങ്ങോത്ത് എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ വി ആനന്ദന്‍ (പ്രസി), വിദ്യാ ജി നായര്‍, പി അനീഷ്, ടി എം കരുണന്‍, എ മുരളീധരന്‍ (വൈ.പ്രസി), കെ പ്രദീപ് (സെക്ര), എന്‍ വി എം സത്യന്‍, സി വി സജിത്ത്, കെ സുധിന, ബി ബി ബിനീഷ്(ജോ.സെക്ര), ബാബു ആനവാതില്‍( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21224/tv-balan-says-modi-governments-new-education-policy-is-undermining-the-constitution)