---
title: "കോവിഡ് വ്യാപനം ; വടകരയിലെ ബിജെപി പൊതുയോഗം  മാറ്റിവെച്ചു"
english_title: " Kovid expansion; BJP general meeting in Vadakara Postponed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21229/kovid-expansion-bjp-general-meeting-in-vadakara-postponed"
published_at: "2022-01-17T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e51b9aa5902_bjp photo.jpg"
keywords: []
---

# കോവിഡ് വ്യാപനം ; വടകരയിലെ ബിജെപി പൊതുയോഗം  മാറ്റിവെച്ചു

> **Lead Summary:** **വടകര : **സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ ഇന്ന് വൈകീട്ട് വടകര പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് നടത്താനിരുന്ന ബിജെപി പൊതുയോഗം മാറ്റിവെച്ചതായി ബിജെപി വടകര മണ്ഡലം പ്രസിഡന്റ് വ്യാസന്‍ കുരിയാടി അറിയിച്ചു.

## Article Content

**വടകര : **സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനെ ഇന്ന് വൈകീട്ട് വടകര പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് നടത്താനിരുന്ന ബിജെപി പൊതുയോഗം മാറ്റിവെച്ചതായി ബിജെപി വടകര മണ്ഡലം പ്രസിഡന്റ് വ്യാസന്‍ കുരിയാടി അറിയിച്ചു.

ഇന്ന് മുതല്‍ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടി.പി.ആര്‍ റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി പ്രവര്‍ത്തകര്‍ മറ്റ് പരിപാടികള്‍ നടത്താവൂ എന്നും കെ.സുരേന്ദ്രന്‍ നിര്‍ദ്ദേശിച്ചു.

ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21229/kovid-expansion-bjp-general-meeting-in-vadakara-postponed)