---
title: "വടക്കന്‍ പാട്ട് കലാകാരന്‍  എം സി അപ്പുണ്ണി നമ്പ്യാരെ അനുസ്മരിച്ചു"
english_title: "vatakkan song artist MC Appunni commemorated Nambiar"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21235/vatakkan-song-artist-mc-appunni-commemorated-nambiar"
published_at: "2022-01-17T13:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e5243e88506_m c appuni memorial function.jpg"
keywords: []
---

# വടക്കന്‍ പാട്ട് കലാകാരന്‍  എം സി അപ്പുണ്ണി നമ്പ്യാരെ അനുസ്മരിച്ചു

> **Lead Summary:** വില്യാപ്പള്ളി : പ്രശസ്ത വടക്കന്‍ പാട്ട് സമ്പാദകനും, നാടക രചയിതാവും, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനുമായിരുന്ന എം സി അപ്പുണ്ണി നമ്പ്യാരുടെ മുപ്പത്തിയാറാം ചരമ വാര്‍ഷിക ദിനത്തില്‍ കുനിങ്ങാട്ടുള്ള 'അരങ്ങില്‍' വിവിധ പരിപാടികളോടെ അനുസ്മരണ പരിപാടി നടത്തി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശിവദാസ് പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

വില്യാപ്പള്ളി : പ്രശസ്ത വടക്കന്‍ പാട്ട് സമ്പാദകനും, നാടക രചയിതാവും, സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാനുമായിരുന്ന എം സി അപ്പുണ്ണി നമ്പ്യാരുടെ മുപ്പത്തിയാറാം ചരമ വാര്‍ഷിക ദിനത്തില്‍ കുനിങ്ങാട്ടുള്ള 'അരങ്ങില്‍' വിവിധ പരിപാടികളോടെ അനുസ്മരണ പരിപാടി നടത്തി. പ്രശസ്ത കവിയും എഴുത്തുകാരനുമായ ശിവദാസ് പുറമേരി പരിപാടി ഉദ്ഘാടനം ചെയ്തു.

പുറമേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി എം വിജയന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

2020 വര്‍ഷത്തെ ഫോക്ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ്, വടക്കന്‍ പാട്ട് ഗായിക പുതിയോട്ടും താഴ കുനിയില്‍ ജാനുവിന് എം സി അപ്പുണ്ണി നമ്പ്യാര്‍ ട്രസ്റ്റിന്റെ വക ഉപഹാരം എം സിയുടെ പത്‌നി പി മീനാക്ഷി ടീച്ചര്‍ സമ്മാനിച്ചു.

മലോല്‍ പദ്മനാഭന്‍, ടി പി റഷീദ്, ടി പ്രമാനന്ദന്‍, പുതിയോട്ടും താഴ കുനിയില്‍ ജാനു, തെക്കേടത്ത് താഴ കുനിയില്‍ മാണി എന്നിവര്‍ സംസാരിച്ചു. വി ടി ബാലന്‍ സ്വാഗതവും പി ഹരീന്ദ്രനാഥ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21235/vatakkan-song-artist-mc-appunni-commemorated-nambiar)