---
title: "'കെ റെയില്‍ വേണ്ട കേരളം മതി'  കുഞ്ഞിപ്പള്ളിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: "UDF opposes K-Rail project  PROTESET AZHIYOOR KUNCHIPALLI "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21239/udf-opposes-k-rail-project-proteset-azhiyoor-kunchipalli"
published_at: "2022-01-17T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e527d454b12_PRAVEEN KUMAR PHOTO .jpg"
keywords: []
---

# 'കെ റെയില്‍ വേണ്ട കേരളം മതി'  കുഞ്ഞിപ്പള്ളിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** **വടകര :** കെ റെയില്‍ വേണ്ട കേരളം മതി എന്ന സന്ദേശവുമായി യു ഡി എഫ്, ആര്‍എംപി നേതൃത്വത്തില്‍ രൂപികരിച്ച ജനകീയ പ്രതിരോധ സമിതി കുഞ്ഞിപ്പള്ളി ടൗണില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി. സി. പ്രസിഡണ്ട് അഡ്വ.കെ .പ്രവീണ്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. . ജനവിരുദ്ധ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**വടകര :** കെ റെയില്‍ വേണ്ട കേരളം മതി എന്ന സന്ദേശവുമായി യു ഡി എഫ്, ആര്‍എംപി നേതൃത്വത്തില്‍ രൂപികരിച്ച ജനകീയ പ്രതിരോധ സമിതി കുഞ്ഞിപ്പള്ളി ടൗണില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. ഡി.സി. സി. പ്രസിഡണ്ട് അഡ്വ.കെ .പ്രവീണ്‍ കുമാര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. . ജനവിരുദ്ധ കെ റെയില്‍ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ജനവികാരം മാനിക്കാതെ സര്‍വ്വെക്കെത്തിയാല്‍ കല്ലുകള്‍ പിഴുതെറിയുമെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു . അങ്ങേയറ്റം ജനവിരുദ്ധ പദ്ധതിയായ കെ.റെയില്‍ വടകര മണ്ഡലത്തിലൂടെ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് കെ.കെ.രമ എംഎല്‍എ.പറഞ്ഞു,

ഇസ്മായില്‍ ഹാജി അജ്മാന്‍ അദ്ധ്യക്ഷനായി ഡി സി സി സെക്രട്ടറി ബാബു ഒഞ്ചിയം, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്. പി.കുഞ്ഞമ്മദ്, ആര്‍ എം പി ഏരിയ സെക്രട്ടറി ടി കെ സിബി, കേരളാ കോണ്‍ഗ്രസ്( ജേക്കബ്) ജില്ലാ സെക്രട്ടറി പ്രദീപ് ചോമ്പാല, യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍, കര്‍മസമിതി ജില്ലാ കണ്‍വീനര്‍ എ ടി മഹേഷ് വി.കെ. അനില്‍കുമാര്‍, പി.ബാബുരാജ്, വി.പി. പ്രകാശന്‍,സി നിജന്‍ , കെ പി വിജയന്‍, അഹമ്മദ് പുന്നക്കല്‍, ആയിഷ ഉമ്മര്‍ , ഹാരിസ് മുക്കാളി, സി സുഗതന്‍ , എം ഭാസ്‌കരന്‍, കെ അന്‍വര്‍ ഹാജി, ഒ കെ ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21239/udf-opposes-k-rail-project-proteset-azhiyoor-kunchipalli)