---
title: "ഹോസ്പിറ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാര്‍ക്കോ ഹോസ്പിറ്റല്‍  ജേതാക്കള്‍"
english_title: " At the Hospital Football Tournament Parko Hospital Winners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/21258/at-the-hospital-football-tournament-parko-hospital-winners"
published_at: "2022-01-17T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# ഹോസ്പിറ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പാര്‍ക്കോ ഹോസ്പിറ്റല്‍  ജേതാക്കള്‍

> **Lead Summary:** **വടകര: ** ആശ ഹോസ്പിറ്റലിന്റെ അഭിമുഖ്യത്തില്‍ ഡോ. എ. സൂപ്പി & അബ്ദുല്‍ നജീബ് തുണ്ടിയില്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു.

## Article Content

**വടകര: ** ആശ ഹോസ്പിറ്റലിന്റെ അഭിമുഖ്യത്തില്‍ ഡോ. എ. സൂപ്പി & അബ്ദുല്‍ നജീബ് തുണ്ടിയില്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നു.

വടകരയിലെ പ്രമുഖ ഹോസ്പിറ്റലുകളായ ജില്ലാ ആശുപത്രി, ആശ ഹോസ്പിറ്റല്‍ വടകര, സീയം ഹോസ്പിറ്റല്‍, പാര്‍ക്കോ ഹോസ്പിറ്റല്‍, വടകര സഹകര ആശുപത്രി, വില്ല്യാപള്ളി എം. ജെ. ആശാ മള്‍ട്ടി സ്‌പെഷ്യലിറ്റി എന്നിവര്‍ പങ്കെടുത്തു.

ഏഞ്ചല്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി. പി. രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വടകര എം.ല്‍.എ. കെ. കെ. രമ ആദ്യമായി പന്ത് തട്ടി ഉത്ഘാടനം നിര്‍വഹിച്ചു. പാര്‍ക്കോ ഹോസ്പിറ്റല്‍ ജേതാക്കളായ ഫൈനല്‍ മത്സരത്തില്‍ വടകര സഹകരണ ആശുപത്രി രണ്ടാം സ്ഥാനം അലങ്കരിച്ചു.

ആശ ഹെല്‍ത്ത് കെയര്‍ ഡയറക്ടര്‍ ജലീല്‍ തുണ്ടിയില്‍, ഇഖ്ബാല്‍ ഇബ്രാഹിം, ഡോക്ടര്‍മാരായ ഡോ. മുഹമ്മദ് ടി. പി. എം. അസൈനാര്‍, ഡോ,. അജ്മല്‍ പി. മുഹമ്മദ്, സീയം ഹോസ്പിറ്റല്‍ മാനേജര്‍മാരായ ചെറിയാന്‍, റാഷിദ്, പാര്‍ക്കോ ഹോസ്പിറ്റല്‍ ഡയറക്ടര്മാരായ ഡോ. ദില്‍ഷാദ് ബാബു, ഡോ. നസീര്‍ പി., ജില്ലാ ആശുപത്രി സ്റ്റാഫ് കൌണ്‍സില്‍ സെക്രട്ടറി ബഷീര്‍, സഹകരണ ആശുപത്രി പ്രസിഡന്റ് ആര്‍. ഗോപാലന്‍, സെക്രട്ടറി നിയാസ് പി. കെ. എന്നിവര്‍ മഹനീയ സാനിധ്യം വഹിച്ചു. വടകരയില്‍ വിവിധ കായിക മത്സരങ്ങള്‍ തുടര്‍ന്നും നടത്തുമെന്നും ആശ ഹെല്‍ത്ത് കെയര്‍ മാനേജ്മന്റ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/21258/at-the-hospital-football-tournament-parko-hospital-winners)